പെരുമ്പാവൂർ ബൈപാസ്: നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും; ലക്ഷ്യം തടസമില്ലാത്ത റോഡ് ശൃംഖലയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

പെരുമ്പാവൂർ ബൈപാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബൈപാസ് ഒന്നാംഘട്ടത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്ക് രൂപം നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 301 കോടി രൂപയുടെ പദ്ധതിയാണ് പെരുമ്പാവൂർ ബൈപാസ്. നാല് കിലോമീറ്റർ ദൂരത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതിയുടെ രൂപകൽപ്പന ചെയ്തത്. ഇതിൽ ഒന്നാംഘട്ടത്തിന്‍റെ നിർമ്മാണ ഉദ്ഘാടനമാണ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചത്.

ALSO READ; ‘പോയിന്റ് ഓഫ് കോള്‍’ പദവിയെന്ന ആവശ്യം; വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരുടെ കൂട്ടായ്മ

പദ്ധതി പൂർത്തീകരിക്കുന്നതിന് എല്ലാ മാസവും പ്രത്യേക അവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചു. പെരുമ്പാവൂർ പട്ടണത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ബൈപാസിന് തുക വകയിരുത്തിയത്. മരുതുകവല മുതൽ എംസി റോഡ് വരെയുള്ള ഒന്നാംഘട്ടത്തിൽ ഒന്നര കിലോമീറ്റർ ദൂരമാണുള്ളത്. ഏഴു മാസത്തിനകം ബൈപാസ് നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

News Summery: Minister PA Muhammad Riyas said that construction of Perumbavoor Bypass will be completed on time.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News