യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റി, ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറി; മന്ത്രി മുഹമ്മദ് റിയാസ്

PA MUHAMMED RIYAS

യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റിയെന്നും ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുകയാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മതവർഗീയ പ്രസ്ഥാനങ്ങളുമായി കൈകോർത്ത് അപകടരമായ നീക്കമാണ് നടത്തിയതെന്നും ദയനീയമായ പരാജയത്തിൽ നിന്ന് ബിജെപിയെ രക്ഷിച്ചത് പ്രതിപക്ഷ നേതാവാണെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.

കേരളത്തിൻ്റെ മണ്ണിൽ ജമാഅത്തി ഇസ്ലാമിക്ക് വളരാൻ സൗകര്യം എപ്പോഴും യുഡിഎഫ് അധികാരത്തിലിരിക്കുമ്പോഴാണ്. യുഡിഎഫ് അധികാരത്തിൽ ഇരിക്കുകയാണെങ്കിൽ മത ധ്രുവീകരണം നടത്താൻ സൗകര്യമാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: സർക്കാർ ക്ഷേമമൂറ്റി ഉദ്യോഗസ്ഥർ, പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷനിൽ 1458 സർക്കാർ ജീവനക്കാർ കയ്യിട്ട് വാരിയതായി കണ്ടെത്തൽ

കേരളത്തിൽ ഒരു മതവർഗീയതയും എൽഡിഎഫ് അധികാരത്തിലിരിക്കുമ്പോൾ നടക്കില്ല. അതുകൊണ്ട് മാത്രമാണ് ജമാഅത്തി ഇസ്ലാമി യുഡിഎഫിനെ പിന്തുണച്ചതെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകർക്കെതിരായ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ ഭീഷണിയിൽ ബിജെപി മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത് പുതിയ സംഭവമല്ലെന്നും ഉത്തരേന്ത്യയിൽ ബിജെപിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കഴുത്തിനു മുകളിൽ തല കാണില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ടാണ് മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം ഉണ്ടാകാത്തതെന്നും കേരളത്തിൽ മാധ്യമ പ്രവർത്തകർ സുരക്ഷിതരാണെന്നും തുടർന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News