സംസ്ഥാന പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനം മൂന്നേകാൽ വർഷം കൊണ്ട് ബിഎം.ബിസി നിലവാരത്തിലാക്കുവാൻ കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ്. അഞ്ചു വർഷം കൊണ്ട് നടപ്പാക്കാൻ തീരുമാനിച്ച പദ്ധതിയാണ് നേരത്തെ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച കോട്ടയം നീണ്ടൂർ- കുറുപ്പന്തറ റോഡ് നാടിനു സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ 50 ശതമാനം അഞ്ചു വർഷം കൊണ്ട് ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും മൂന്നേകാൽ വർഷം കൊണ്ട് അത് നേടിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഏഴുകോടി രൂപ ചെലവിട്ടു ആധുനിക രീതിയിൽ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബി എം ബി സി നിലവാരത്തിൽ നവീകരിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ALSO READ: പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
കല്ലറ -നീണ്ടൂർ റോഡിൽ നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കുറുപ്പന്തറ വരെയുള്ള പ്രധാന റോഡിന്റെ 4.5 കിലോമീറ്റർ വരുന്ന ഭാഗത്തെ നിർമാണമാണ് നിലവിൽ പൂർത്തിയാക്കിയത്. 5.5 മീറ്റർ വീതിയിലാണ് നവീകരണം. എം.പിമാരായ അഡ്വ. കെ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here