കോൺഗ്രസും യുവമോർച്ചയും സമരത്തിന് സമയം ഷെയർ ചെയ്യുന്നു: മന്ത്രി മുഹമ്മദ് റിയാസ്

കോൺഗ്രസും യുവമോർച്ചയും സമരത്തിന് സമയം ഷെയർ ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നവകേരള സദസിന്റെ തിരുവനന്തപുരത്തെ വേദിയായ പൂജപ്പുരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസിന്റെ അക്രമ സമരത്തിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇന്നലെവരെ അദൃശ്യ മുന്നണിയായിരുന്നവർ ഇന്ന് പരസ്യമായി യോജിച്ച് തെരുവിൽ സമരം ചെയ്യുന്നു. അത്തരം സമരാഭാസങ്ങളാണ് തെരുവിൽ നടത്തുന്നതെന്നും മന്ത്രി വിമർശിച്ചു.

Also Read: കലാപം സൃഷ്ടിക്കാനുള്ള യൂത്ത് കോൺഗ്രസ് ശ്രമത്തെ അപലപിച്ച് ഡിവൈഎഫ്ഐ

സമരത്തിന് സാധാരണ ഒരു മുദ്രാവാക്യം ഉണ്ടാകാറുണ്ട്. സമരത്തിൽ പങ്കെടുക്കുന്നവർക്ക് പോലും സമരത്തിന്റെ മുദ്രാവാക്യം എന്താണെന്ന് അറിയില്ല. സമരത്തിൽ പങ്കെടുക്കാൻ വന്നവർ ഗുണ്ടാകേന്ദ്രങ്ങളിൽ നിന്നുള്ളവരാണ്. കെഎസ്‌യുവിന്റെ മാർച്ച് ഉപയോഗിച്ച അതേ ആയുധങ്ങൾ തന്നെയാണ് ഇന്ന് കോൺഗ്രസിന്റെയും യുവമോർച്ചയുടെ മാർച്ചിൽ കണ്ടത്. അദൃശ്യമുന്നണിയുടെ തിരക്കഥ പ്രകാരമാണ് സമരാഭാസം നടന്നത്.

Also Read: അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങ്; സീതാറാം യെച്ചുരി പങ്കെടുക്കില്ല

ഒരു വലിയ അനുഭവമാണ് നവ കേരള സദസ്സ് കേരളത്തിലെ മന്ത്രിസഭയ്ക്ക് നൽകിയത്. പ്രതിപക്ഷ നേതാവ് തുടക്കം മുതൽ നെഗറ്റീവ് അപ്പ്രോച്ചാണ് എടുത്തത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് തന്നെ നവ കേരള സദസ്സിനെരായ കുപ്രചരണങ്ങൾക്ക് നേതൃത്വം നൽകി. കുപ്രചരണം ഏശുന്നില്ല എന്ന് കണ്ടപ്പോൾ ബഹിഷ്കരണമാക്കി. നവകേരള സദസ്സിൽ അക്രമങ്ങൾ അഴിച്ചുവിടാൻ ഉള്ള നീക്കം തുടക്കം മുതലേ ആരംഭിച്ചു. പക്ഷേ യുഡിഎഫിനുള്ളിൽ നിന്നും കോൺഗ്രസിൽ നിന്നും ഇതിനെതിരെ എതിർപ്പുകൾ ഉയർന്നുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News