‘രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലായ്മ’; ക്യാമ്പ് ചെയ്യുക എന്നതാണ് പ്രധാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഷിരൂരിലെ അർജുനായുള്ള രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലായ്മയുണ്ടെന്ന് മന്ത്രി പി എ  മുഹമ്മദ് റിയാസ്. പ്രവർത്തനത്തിന് ക്യാമ്പ് ചെയ്യാൻ ആളില്ല. സ്ഥലം സ്ഥലം എംഎൽഎൽഎയ്ക്ക് പരിമിതികളുണ്ട്. അവിടുത്തെ സംസ്ഥാന സർക്കാരാണ് ഇത് ചെയ്യണ്ടത്. യോഗത്തിൽ ഒന്ന് പറയുന്നു, പിന്നീട് മറ്റൊന്ന് നടപ്പിലാക്കുന്നു. പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു.

Also Read: അർജുൻ രക്ഷാദൗത്യം; ശക്തമായ അടിയൊഴുക്കെന്ന് ഈശ്വർ മാൽപെ

രക്ഷാപ്രവർത്തനത്തിൽ എല്ലാവരും ഒരു ടീം ആയി പ്രവർത്തിക്കുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. സമയ ബന്ധിതമായി കാര്യങ്ങൾ ചെയ്യണം. യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കണം. രക്ഷാദൗത്യം നടക്കുന്നിടത്ത് അർജുന്റെ കുടുംബത്തെ എത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

Also Read: അർജുനായുള്ള തിരച്ചിൽ പതിമൂന്നാം ദിനത്തിൽ; മുങ്ങൽസംഘത്തിന്റെ തിരച്ചിൽ ഇന്നും തുടരും

അവിടുത്തെ കാര്യങ്ങൾ അറിയിക്കുന്നില്ല എന്നത് ഒരു പ്രശ്നം തന്നെയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അവർക്കെതിരെയുള്ള സൈബർ ആക്രമണം ഗുരുതരമായ ഒരു വിഷയം തന്നെയാണ്. അതിനു പിന്നിൽ എന്തെങ്കിലും താല്പര്യങ്ങളുണ്ടോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News