സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്നാണ് വയനാട്ടിൽ ലീഗ് പ്രവർത്തകർ തന്നെ ചോദിക്കുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്നാണ് വയനാട്ടിൽ ലീഗ് പ്രവർത്തകർ തന്നെ ചോദിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടകരയിൽ യുഡിഎഫിന് മുസ്ലിംലീഗിന്റെ കൊടി വേണം വോട്ടും വേണം. കോഴിക്കോടും ലീഗിൻറെ കൊടിയും വേണം വോട്ടും വേണം. എന്നാൽ വയനാട്ടിൽ വോട്ട് മാത്രം ലീഗിൻറെ കൊടി വേണ്ട വോട്ട് മതി എന്നാണ് കോൺഗ്രസിന്റെ നിലപാട്.

Also Read: കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക നൽകിയത് 17 പേർ; ഫ്രാൻസിസ് ജോർജിന് രണ്ട് അപരൻമാർ

2019 ൽ വയനാട്ടിൽ കോൺഗ്രസിന്റെ കൊടി മാത്രമാണ് പുറത്തെടുത്തത്. അന്നും ഉത്തരേന്ത്യയിൽ ബിജെപിയെ പേടിച്ച് ലീഗിൻറെ കൊടി പുറത്തെടുക്കാൻ കോൺഗ്രസ് അനുവദിച്ചില്ല. ഇത്തവണ ഒരു പാർട്ടിയുടെയും കൊടി വേണ്ട എന്നായി. സ്വന്തം സ്ഥാനാർത്ഥി നോമിനേഷൻ കൊടുക്കാൻ വരുമ്പോൾ ലീഗിൻറെ കൊടി പുറത്തെടുക്കാൻ യുഡിഎഫ് അനുവദിക്കുന്നില്ല എന്നതായി സ്ഥിതി. അതിന് അവർ പറയുന്ന കാരണം ഞങ്ങളുടെ സ്ഥാനാർഥി കൊടിയിൽ അല്ല ജനങ്ങളുടെ മനസ്സിൽ ആണ് എന്നാണ്. അങ്ങനെയാണെങ്കിൽ മറ്റ് 19 മണ്ഡലങ്ങളിലും കൊടിയിൽ മാത്രമാണോ യുഡിഎഫിന്റെ സ്ഥാനാർത്ഥി.

Also Read: കൈരളി റിപ്പോർട്ടറെ വർഗീയവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

ഉത്തരേന്ത്യയിൽ ബിജെപിയുടെ പ്രചാരണത്തെ പേടിച്ച് സ്വന്തം കൊടിപിടിക്കുന്നതിൽ നിന്ന് കോൺഗ്രസ് പിറകോട്ട് പോയി. എവിടെ എത്തി നിൽക്കുന്നു കോൺഗ്രസ്. കോൺഗ്രസിന് അവരുടെ കൊടി പിടിക്കാൻ കഴിയാത്തതുകൊണ്ട് അവർ മുസ്ലിംലീഗിന്റെ കൊടിയും പിടിക്കാൻ സമ്മതിക്കുന്നില്ല. മുസ്ലിംലീഗിന്റെ ഭരണഘടനയിൽ പറയുന്നത് അഭിമാനകരമായ അസ്തിത്വം സംരക്ഷിക്കണമെന്നാണ്. രാജ്യത്തിൻറെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് തങ്ങൾ എന്നാണ് മുസ്ലിം ലീഗ് പറയുന്നത്. എന്നാൽ സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിംലീഗ് മാറിപ്പോയോ എന്നാണ് ലീഗ് പ്രവർത്തകർ തന്നെ ചോദിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News