മാഹി ബൈപ്പാസ് ഉദ്ഘാടന പരിപാടിയിലെ തൻ്റെ പ്രസംഗം വളച്ചൊടിച്ചത് രാഷ്ട്രീയ പാപ്പരത്തം കൊണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി വരാൻ വൈകിയപ്പോൾ ഹിന്ദിയിൽ നടത്തിയ പരാമർശമാണ് കോൺഗ്രസ് നേതാക്കളുൾപ്പെടെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാഹി ബൈപ്പാസ് ഉദ്ഘാടന പരിപാടിയിൽ നടത്തിയ പ്രസംഗമാണ് വക്രീകരിച്ച് പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രി എത്താൻ വൈകിയപ്പോൾ ജനങ്ങൾ കാത്തുനിൽക്കുന്നത് ഹിന്ദിയിൽ പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് നേട്ടത്തിന് വക്രീകരിച്ചു പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് മന്ത്രി പറഞ്ഞു.
Also Read: ‘മോദിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണം’, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ
സംഘപരിവാർ മാത്രമല്ല, കോൺഗ്രസും ഇതിനു പിന്നിലുണ്ട്. ഹിന്ദി അറിയാത്തതുകൊണ്ടല്ല ഇത്തരം പ്രചാരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനപത്രികയിൽ ഒരക്ഷരം പറയാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. ഇലക്ടറൽ ബോണ്ടിലും കോൺഗ്രസിനു പങ്കുണ്ട്. പറയാൻ മറ്റൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം പ്രചാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here