തിരുവനന്തപുരം ജില്ലയുടെ ദീർഘകാല സ്വപ്നം അടുത്ത ഘട്ടത്തിലേക്ക്; കരമന – കളിയിക്കാവിള റോഡ് വികസനത്തിന് 200 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം ജില്ലയുടെ ദീര്‍ഘകാല സ്വപ്നമായ കരമന – കളിയിക്കാവിള റോഡ് വികസനം അടുത്ത ഘട്ടത്തിലേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെ വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ 200 കോടി രൂപയുടെ ഭരണാനുമതിയായി എന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. കിഫ്ബി പദ്ധതിയിലാണ് റോഡ് വികസനം നടപ്പിലാക്കുന്നതെന്ന് മന്ത്രി റിയാസ് വ്യക്തമാക്കി.

Also Read:കനത്ത മഴ; എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം

കരമന – കളിയിക്കാവിള റോഡ് വികസനം. വഴിമുക്ക് – കളിയിക്കാവിള റീച്ചിന് 200 കോടി രൂപയുടെ ഭരണാനുമതി..
തലസ്ഥാനജില്ലയുടെ ദീർഘകാല സ്വപ്നമായ കരമന – കളിയിക്കാവിള റോഡ് വികസനം അടുത്ത ഘട്ടത്തിലേക്ക്. വഴിമുക്ക് മുതൽ കളിയിക്കാവിള വരെ വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ 200 കോടി രൂപയുടെ ഭരണാനുമതിയായി. കിഫ്ബി പദ്ധതിയിലാണ് റോഡ് വികസനം നടപ്പിലാക്കുന്നത്.

Also Read:നൂർജഹാൻ ഇനി ഇരുട്ടിലല്ല;വൈദ്യുതി എത്തിച്ച് ഐപിഎസ് ഉദ്യോ​ഗസ്ഥ

കരമന കളിയിക്കാവിള പാതയിൽ കൊടിനട വരെയുള്ള വികസനപ്രവൃത്തി ഇതിനകം പൂർത്തീകരിച്ചതാണ്. ബാക്കി പ്രവൃത്തി കൂടി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നിയമസഭയിൽ പറഞ്ഞിരുന്നു.
കൊടിനട മുതൽ വഴിമുക്ക് വരെ 30.2 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ അവസാനഘട്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News