വിലക്കുകളുടെ ഇന്ത്യയില്‍ എല്ലാത്തിനും വിലക്ക്; വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

വിലക്കുകളുടെ ഇന്ത്യയില്‍ എല്ലാത്തിനും വിലക്കാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭക്ഷണം, സൗഹൃദം, പഠനം, അധ്യാപനം, വസ്ത്രധാരണം അങ്ങനെ വിലക്കുകളുടെ മഹാസമ്മേളനം നടത്താനുളള ഇടമായി ഇന്ത്യ മാറിയെന്നും തൊപ്പി ധരിക്കുന്നവരെ അപകടകാരികളായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു.

ഹിറ്റ്‌ലര്‍ പുസ്തകങ്ങള്‍ പുറത്തിട്ട് കത്തിച്ചെങ്കില്‍ മോദി ചരിത്രം പുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി. വിലക്കുകളെ പ്രോത്സാഹിപ്പിക്കാത്ത സംസ്ഥാനമാണ് കേരളമെന്നും വിലക്കുകള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്‌തോകത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News