‘വാവേ’ എന്ന് മുഹമ്മദ് റിയാസ്; പൊട്ടിച്ചിരിച്ച് ബേസില്‍ ജോസഫ്…

സംവിധാനത്തിലൂടെ ഞെട്ടിച്ച് ബേസില്‍ ജോസഫ് പിന്നീട് നായകനായി അഭിനയത്തിലൂടെയും മലയാളികളുടെ മനസില്‍ സ്ഥാനം നേടിയിരിക്കുകയാണ്. വ്യത്യസ്തമായ വേഷങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ബേസിലിന്റെ പുതിയ ചിത്രമാണ് നുണക്കുഴി. തീയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങളും പുരോഗമിക്കുകയാണ്.

ALSO READ: വന്ദേ ഭാരത് എക്സ്പ്രസില്‍ ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ ചത്ത പാറ്റ; മറുപടിയുമായി റെയില്‍വേ

തീയേറ്ററില്‍ ഹിറ്റടിച്ച് ഓടിക്കൊണ്ടിരിക്കുന്ന ജീത്തു ജോസഫ് സിനിമ നുണക്കുഴിയുടെ വിജയാഘോഷത്തിനിടെ സമൂഹമാധ്യമങ്ങളില്‍ വന്നൊരു കമന്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ALSO READ: ‘മഞ്ഞ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ്’; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

നടന്‍ ബേസിലിനെ തേടി ‘വാവേ’ എന്നൊരു വിളിയാണ് എത്തിയത്. നുണക്കുഴി സിനിമയില്‍ ഏവരെയും പൊട്ടിചിരിപ്പിച്ച ആ വിളി ഇവിടെ എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ടാണ് എത്തിയത്. കാരണം മന്ത്രി മുഹമ്മദ് റിയാസ് ആണ് ബേസിലിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു താഴെ ഇങ്ങനെയൊരു കമന്റ് ചെയ്തത്. അത് കണ്ടതോടെ ബേസിലിനും ചിരി അടക്കാന്‍ കഴിഞ്ഞില്ല. ഒരു പൊട്ടിച്ചിരി റിയാക്ഷന്‍ ബേസിലും കൊടുത്തു. മന്ത്രിയും നടനും തമ്മിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാണ് ഇപ്പോള്‍. വിജയാഹ്ലാദത്തില്‍ നില്‍ക്കുന്ന നുണക്കുഴി ടീമിന് ഇരട്ടി മധുരമായി മന്ത്രിയുടെ കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News