അരികൊമ്പൻ കേരളത്തിലെ മികച്ച റോഡുകളുടെ ബ്രാന്‍ഡ് അംബാസഡറായി മാറി; മന്ത്രി മുഹമ്മദ് റിയാസ്

അരികൊമ്പനെ ചിന്നക്കനാലിൽ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച റോഡുകളുടെ ബ്രാന്‍ഡ് അംബാസഡറായി അരിക്കൊമ്പന്‍ മാറിയെന്നും ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് ഉദ്ഘാടന പ്രസംഗത്തില്‍ മരാമത്ത് മന്ത്രി പറഞ്ഞു.

ബിഎംബിസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡിന്‍റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി നിര്‍വഹിച്ചു. 19 കോടിയോളം രൂപ ചെലവിട്ടാണ് റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളായി പൊളിഞ്ഞു പാളീസായി കിടന്ന റോഡാണ് ഈ വിധം വൃത്തിയായത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് തന്നെ റോഡിനായി പണം അനുവദിച്ചിരുന്നെങ്കിലും കരാറുകാരന്‍റെ മെല്ലപ്പോക്കിനെ തുടര്‍ന്നാണ് റോഡ് പണി വൈകിയത്. വിനോദ സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഈരാറ്റുപേട്ട വാഗമണ്‍ റോഡിന് അനുബന്ധമായി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Also Read: അമല്‍ജ്യോതിയിലെ ആത്മഹത്യ; വിദ്യാര്‍ത്ഥി പ്രശ്‌ന പരിഹാര സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ട് മന്ത്രി ആര്‍. ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News