എല്ലാ നിലയിലും ജനങ്ങൾക്ക് ആശ്വാസമായി മാറും; നെഗറ്റീവ് പ്രചാരണങ്ങളിൽ മറുപടി പറയേണ്ട സമയമല്ല ഇത്; മന്ത്രി മുഹമ്മദ് റിയാസ്

മുൻപും നിപ വന്നപ്പോൾ ഈ ഗവണ്മെന്റ് ടീം വർക്കായാണ് നേരിട്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ് കൈരളി ന്യൂസിനോട്. നിപ്പ കേസുകളിൽ വരുന്ന നെഗറ്റീവ് പ്രചാരണങ്ങളിൽ മറുപടി  പറയേണ്ട സമയമല്ല ഇതെന്നും മന്ത്രി പറഞ്ഞു. പറയേണ്ടവർക്ക് എന്തും പറയാം. വലിയ ഉത്തരവാദിത്തമാണ് ഇക്കാര്യത്തിൽ മന്ത്രിമാർക്ക് ഉള്ളത്. ഉത്തരവാദിത്തം നിർവഹിക്കുമ്പോൾ പല നിലയിലും പ്രചാരണങ്ങൾ ഉണ്ടായേക്കാം. അത് വളരെ ന്യൂനപക്ഷമാണ്. പ്രചരണം നടത്തുന്നവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ജനങ്ങൾക്കറിയാമെന്നും മന്ത്രി പറഞ്ഞു.

ALSO READ:ഇന്ത്യയുമായി നടത്താനിരുന്ന സ്വതന്ത്രവ്യാപാര കരാറില്‍ നിന്നും ക്യാനഡ പിന്മാറി

പ്രചാരണങ്ങൾക്ക് മറുപടി പറയുമ്പോൾ പലർക്കും വേദനയുണ്ടാകുമെന്നും മറുപടിയുമായി മുന്നോട്ടു പോകുമ്പോൾ വർക്കിന്റെ സമയമാണ് പോകുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ കാര്യങ്ങൾ കൃത്യമായി ചെയ്യുക, എല്ലാവരെയും യോജിപ്പിച്ചാണ് പോകേണ്ടതെന്നും മന്ത്രി പറഞ്ഞു. എല്ലാ നിലയിലും ജനങ്ങൾക്ക് ആശ്വാസമായി മാറുന്ന നില സൃഷ്ടിക്കുക എന്ന സർക്കാർ നീക്കാം ഇനിയും തുടരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.അതിനായി ജനങ്ങളുടെ പിന്തുണ പ്രതീഷിക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്.

ALSO READ:10 മില്യണ്‍ ഡോളറിന്റെ ആഢംബര വീട് സ്വന്തമാക്കി മെസ്സി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News