എൻ എച് 66 യാഥാർഥ്യമാക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരുകയാണ്: മന്ത്രി പി എ മുഹമ്മദ് റിയാസ്

Muhammed Riyas

എൻ എച് 66 യാഥാർഥ്യമാക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 6 വരി പാത യാഥാർഥ്യമാകുമ്പോൾ ഗതാഗത കുരുക്കിന് വലിയ പരിഹാരം ആകും. 2015 മുടങ്ങിയ പദ്ധതി 2016 ൽ ഈ സർക്കാർ ആണ് വീണ്ടും കൊണ്ടുവന്നത്. കേരളത്തിൽ 17 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.

Also Read: ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം; അസമിൽ മരണം 48 ആയി

2025 ഡിസംബറിൽ പദ്ധതി പൂർത്തീകരിക്കാൻ ആകും എന്നാണ് നിലവിലെ പ്രതീക്ഷ. പ്രശ്ന പരിഹാരമാണ് ചർച്ചയിലെ മറ്റൊരു വിഷയം. വെള്ളക്കെട്ട്, സർവീസ് റോഡിലെ വിള്ളൽ തുടങ്ങിയവ വലിയ പ്രശ്നം ആണ്. 9 ജില്ലകളിൽ നിന്ന് നിരവധി പ്രശ്നം ഉയർന്നുവരുന്നുണ്ട്. അതില് അടിയന്തിരമായി പരിഹരിക്കേണ്ട പ്രശ്നം ഉണ്ട്. കരാറുകാർ ശ്രദ്ധ പതിപ്പിക്കാത്തത് പ്രശ്നമാണ്. ജനപ്രതിനിധികൾ പറഞ്ഞ പ്രശ്നങ്ങളും ചർച്ച ചെയ്തു. സൈൻ ബോർഡുകൾ ഫലപ്രദമായി നടപ്പാക്കും.

Also Read: ഹാത്രസ് ദുരന്തം; സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിന്: അഖിലേഷ് യാദവ്

മഴക്കാല പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. പ്രവൃത്തി പൂർത്തികരിക്കുന്ന പാതകൾ അപ്പോൾ തന്നെ തുറന്നു കൊടുക്കും. നല്ല നിലയിലുള്ള സുരക്ഷയൊരുക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു. ജനപ്രതിനിധികളും ജനങ്ങളും പറയുന്നതും കേൾക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ഉണ്ടാവണം. 5,600 കോടി സംസ്ഥാന സർക്കാർ ഇതിനുവേണ്ടി ചെലവഴിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk