കഴിഞ്ഞ ദിവസമാണ് നടി അമലാപോളും കുടുംബവും തങ്ങളുടെ വിവാഹ വാർഷിക ആഘോഷിച്ചത്.കുമരകം വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിലൂടെയുള്ള യാത്രയുടെ വീഡിയോയും നടി പങ്കുവെച്ചിരുന്നു. കുമരകം വേമ്പനാട്ട് കായലിനു നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് വിവാഹ വാർഷികം ആഘോഷിച്ചത്. ഭർത്താവിനും കുഞ്ഞിനും ഒപ്പമായി വളരെയധികം സന്തോഷത്തിലാണ് അമല. ഇതിന്റെ വീഡിയോ സഹിതം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ നടിയുടെ ഈ ആഘോഷ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘വിവാഹങ്ങളുടെ മാത്രമല്ല വിവാഹ വാർഷിക ആഘോഷങ്ങളുടെയും വേദി കൂടിയാണ് കേരളം’ എന്ന കുറിപ്പോടു കൂടിയാണ് മന്ത്രി അമലയും കുടുംബവും വെഡിങ് ആനിവേഴ്സറി ആഘോഷിക്കുന്ന വീഡിയോ പങ്കിട്ടത്. കൂടാതെ ഈ ഒരു ആഘോഷത്തിനായി വേമ്പനാട്ട് കായൽ യാത്ര തിരഞ്ഞെടുത്തതിന് അമലയ്ക്ക് മന്ത്രി നന്ദിയും പോസ്റ്റിലൂടെ അറിയിച്ചു.
also read: ‘എന്റെ എല്ലാ മുൻകാമുകന്മാരും കാണുക’; വിവാഹ വാർഷികാഘോഷ നിമിഷങ്ങൾ പങ്കുവെച്ച് അമല പോൾ
കേരളത്തിലെ ടൂറിസത്തിന്റെ കൂടി വളർച്ചയെ പരിപോഷിപ്പിക്കുന്ന രീതിയിലാണ് ഈ വീഡിയോ . ഈ വീഡിയോയിൽ വേമ്പനാട്ട് കായലിന്റെ ഭംഗിയും എടുത്തുകാട്ടുന്നുണ്ട്. ടൂറിസം മേഖലയിൽ കായൽ ടൂറിസത്തിനു വലിയ പങ്കാണ് ഉള്ളത്. ടൂറിസത്തിന്റെ വളർച്ചക്ക് ഇത്തരത്തിലുള്ള ആഘോഷ പരിപാടികൾ വളരെ വലിയ സ്വാധീനം ഉണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം നടന്നത്. ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. ഇളൈയ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here