കേരളത്തിലെ ഏറ്റവും നീളം കൂടിയ എക്സ്ട്രാ ഡോസ്ഡ് പാലം തീരദേശ ഹൈവേയിൽ.കോഴിക്കോട് ജില്ലയിലെ ബേപ്പൂരിനെയും കരുവൻതുരുത്തിയെയും ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിന് കുറുകെ ഒരു കിലോമീറ്ററോളം നീളത്തിലാണ് പാലം നിർമ്മിക്കുന്നത് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന ഈ എക്സ്ട്രാ ഡോസ്ഡ് പാലം കേരളത്തിൻ്റെ വാണിജ്യ ടൂറിസം മത്സ്യബന്ധന മേഖലകൾക്ക് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.
also read: സങ്കീർണമായ ആശയങ്ങൾ നടപ്പാക്കി വിജയിച്ചിട്ടുണ്ട്; കേരള സ്‌റ്റാർട്ടപ് മിഷൻ പദ്ധതിയെ പ്രശംസിച്ച് ശശി തരൂർ എംപി
കിഫ്ബി പദ്ധതിയിൽ 189.23 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. 4.43 കോടി രൂപ വിനിയോഗിച്ച് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ് എന്നും സസ്പെൻഷൻ പാലത്തിൻ്റെയും സാധാരണ പാലങ്ങളുടെയും ഒരു സംയോജനമാണ് എക്സ്ട്രാ ഡോസ്ഡ് പാലങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി. ഭീമുകളുടെ ഉയരം കുറച്ച് കൊണ്ട് രണ്ട് തൂണുകളിലേക്കും പ്രത്യേക തരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ച് കെട്ടുന്ന നിർമ്മാണ രീതിയാണ് ഇതിൻ്റെ പ്രത്യേകത എന്നും മന്ത്രി കുറിച്ചു.
മന്ത്രി മുഹമ്മദ് റിയാസിന്റെ പോസ്റ്റ്
കേരളത്തിലെ ഏറ്റവും നീളം കൂടിയ എക്സ്ട്രാ ഡോസ്ഡ് പാലം തീരദേശ ഹൈവേയിൽ..
കോഴിക്കോട് ജില്ലയിലെ ബേപ്പൂരിനെയും കരുവൻതുരുത്തിയെയും ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിന് കുറുകെ ഒരു കിലോമീറ്ററോളം നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. കിഫ്ബി പദ്ധതിയിൽ 189.23 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. 4.43 കോടി രൂപ വിനിയോഗിച്ച് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.
സസ്പെൻഷൻ പാലത്തിൻ്റെയും സാധാരണ പാലങ്ങളുടെയും ഒരു സംയോജനമാണ് എക്സ്ട്രാ ഡോസ്ഡ് പാലങ്ങൾ. ഭീമുകളുടെ ഉയരം കുറച്ച് കൊണ്ട് രണ്ട് തൂണുകളിലേക്കും പ്രത്യേക തരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ച് കെട്ടുന്ന നിർമ്മാണ രീതിയാണ് ഇതിൻ്റെ പ്രത്യേകത.
അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന ഈ എക്സ്ട്രാ ഡോസ്ഡ് പാലം കേരളത്തിൻ്റെ വാണിജ്യ ടൂറിസം മത്സ്യബന്ധന മേഖലകൾക്ക് കരുത്തേകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here