പട്ടിക വർഗക്കാരുടെ ചികിൽസാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി നടപ്പാക്കാൻ മന്ത്രി ഒ ആർ കേളുവിൻ്റെ ആദ്യ തീരുമാനം. മന്ത്രിയായി ചുമതലയേറ്റ ശേഷം വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ജനങ്ങൾക്ക് കൂടുതൽ സഹായകരമായ ഈ തീരുമാനമെടുത്തത്.
ALSO READ: ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവിയുമായി എം ജി
ചികിൽസാ സഹായ വിതരണ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ഇത് സഹായിക്കുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. പട്ടിക വിഭാഗക്കാർക്കുള്ള ചികിൽസാ സഹായ വിതരണം കൂടുതൽ ത്വരിതപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു
അതേസമയം വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കുമെന്ന് നിയുക്ത മന്ത്രിയായി സ്ഥാനമേറ്റ ഒ ആർ കേളു പറഞ്ഞു .കാര്യങ്ങൾ പഠിച്ചു പ്രവർത്തിക്കുമെന്നും മേഖലയിൽ ആഴത്തിൽ ഇറങ്ങി പ്രവർത്തനം നടത്താൻ ആണ് ഉദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here