വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കും, കാര്യങ്ങൾ പഠിച്ച് പ്രവർത്തിക്കും: മന്ത്രി ഒ ആർ കേളു

വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കുമെന്ന് നിയുക്ത മന്ത്രിയായി സ്ഥാനമേറ്റ ഒ ആർ കേളു.കാര്യങ്ങൾ പഠിച്ചു പ്രവർത്തിക്കുമെന്നും മേഖലയിൽ ആഴത്തിൽ ഇറങ്ങി പ്രവർത്തനം നടത്താൻ ആണ് ഉദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: പത്തനംതിട്ട മണിമലയാറ്റിൽ യുവാവ് ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കും.കോളനി പേര് മാറ്റുമ്പോൾ എല്ലാർക്കും ഒരേ പേര് കൊടുക്കാൻ സാധിക്കില്ല.പ്രദേശത്തെ ആളുകളുടെ അഭിപ്രായം കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് വിഷയത്തിലും സർക്കാർ കുറേ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഇതിൽ ചുവട് പിടിച്ചു താനും പ്രവർത്തിക്കും,വന്യ മൃഗ ശല്യം എല്ലാവരുമായി കൂടി ആലോചിച്ചു തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മെഡിക്കൽ കോളേജിൽ കൂടുതൽ ആധുനിക സജ്ജീകരണങ്ങൾ ഒരുക്കും ,രോഗികൾക്ക് ചുരം ഇറങ്ങേണ്ടി വരുന്ന ആശങ്ക പരിഹരിക്കും.പ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുത്തതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഉറിയില്‍ നിന്നും ഭീകരന്റെ മൃതദേഹം കണ്ടെടുത്ത് സൈന്യം; നുഴഞ്ഞുകയറ്റ വിരുദ്ധപ്രവര്‍ത്തനം ശക്തമാക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News