അയ്യൻകാളിയുടെ 161-ാം ജയന്തി ആഘോഷം വെള്ളയമ്പലത്ത് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു

അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുവോയെന്ന് സംശയിക്കുന്ന കാലമാണെന്നും അയ്യൻകാളിയുടെ ചിന്തകൾ പ്രാവർത്തികം ആക്കണമെന്നും മന്ത്രി ഒ ആർ കേളു. വെള്ളയമ്പലത്ത് നടന്ന അയ്യൻകാളിയുടെ 161-ാം ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അയ്യൻകാളിയുടെ ചിന്തകൾ പ്രാവർത്തികം ആക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി , ജി ആർ അനിൽ, ചിറ്റയം ഗോപകുമാർ, ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Also read:ഇത് സന്തോഷ കണ്ണീർ! 2021 ശേഷമുള്ള ആദ്യ ജയത്തിൽ പൊട്ടിക്കരഞ്ഞ് നവോമോ ഒസാക്ക

സമത്വത്തിനു വേണ്ടിയുള്ള പോർവിളികളിലൂടെ സ്വാതന്ത്ര്യം നേടി വർത്തമാനകാലത്തിൽ എത്തിയിട്ടും അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിലെ പ്രതിമയിൽ മന്ത്രി പുഷ്പാർച്ചന നടത്തി.

അയ്യങ്കാളി ഒരു നേതാവ് എന്നതിലുപരി അടിച്ചമർത്തപ്പെട്ടവരുടെ പ്രത്യാശയുടെ വെളിച്ചമായിരുന്നുവെന്ന് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയൂ എന്നതായിരുന്നു അയ്യങ്കാളിയുടെ ദീർഘവീക്ഷണമെന്നും ആ ദിശയിലേക്ക്‌ കേരളത്തിലെ സമൂഹത്തെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News