പട്ടിക വിഭാഗ വികസനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി ഒ ആർ കേളു

പട്ടികജാതി -പട്ടികവർഗ വികസന വകുപ്പുകൾ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ഒ ആർ കേളു നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബ്, മോൻസ് ജോസഫ്, പി ജെ ജോസഫ്, മാണി സി കാപ്പൻ എന്നീ എം എൽ എ മാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ആസൂത്രണ ബോർഡുമായി ചേർന്ന് പട്ടിക വിഭാഗ വികസനത്തിനായി പൂൾഡ് ഫണ്ടിൽ വിവിധ വകുപ്പുകളിലൂടെ നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ വികസന പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നിർമാണ ഏജൻസികളുടെ യോഗം അടിയന്തിര യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: കടലാക്രമണം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പഠനം നടത്തും; മന്ത്രി റോഷി അഗസ്റ്റിൻ

പട്ടിക വിഭാഗക്കാർക്ക് ഭൂമിയും വീടും ലഭ്യമാക്കാൻ ലൈഫ് മിഷൻ വഴി സർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തി വരുന്നതായും വി ശശി, സി കെ ആശ, വി ആർ സുനിൽകുമാർ, സി സി മുകുന്ദൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി ഒ ആർ കേളു മറുപടി നൽകി. ഏക വരുമാനദായകൻ മരണപ്പെടുന്ന കുടുംബങ്ങളുടെ ഭവന പൂർത്തീകരണം നടത്തുന്നതിന് സേഫ് പദ്ധതിയിൽ ഇവർക്ക് മുൻഗണന നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ച- ലക്ഷം വീടുകളുടെ നവീകരണവും സേഫ് പദ്ധതിയിൽ പരിഗണിക്കും.

Also Read: കുര്‍ബാന തര്‍ക്കം; നാളെ മുതല്‍ ഏകീകൃതകുര്‍ബാന നടപ്പാക്കണമെന്നാവര്‍ത്തിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍

19,153 പട്ടികജാതി ഭവനങ്ങൾ ലൈഫ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായി. രണ്ടും മൂന്നും ഘട്ടങ്ങളിലായി 75,655 കുടുംബങ്ങൾക്കും പുതിയ വീടുകൾ അനുവദിച്ചു. പട്ടികജാതി വകുപ്പ് നൽകിയതും ലൈഫിലുമായി 1,23,362 കുടുംബങ്ങൾക്ക് വീട് അനുവദിച്ചു. സേഫ് പദ്ധതിയിൽ 12,356 പേർക്കും സഹായധനം അനുവദിച്ചു. പട്ടിക വിഭാഗക്കാരുടെ സമഗ്ര വികസനത്തിനായി കൂടുതൽ നൂതന പദ്ധതികൾ നടപ്പാക്കുമെന്നും ഒ ആർ കേളു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News