ഷോക്കേറ്റ് മരണപ്പെട്ടയാളുടെ വീട് സന്ദർശിച്ച് മന്ത്രി ഒ ആർ കേളു; കുടുംബത്തിന് നഷ്ടപരിഹാര തുക അടിയന്തിരമായി ലഭ്യമാക്കാൻ കെഎസ്ഇബിക്ക് നിർദേശം

പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടയാളുടെ വീട് സന്ദർശിച്ച് മന്ത്രി ഒ ആർ കേളു.ഷോക്കേറ്റ് മരണപ്പെട്ട പുൽപ്പള്ളിയിൽ ചീയമ്പം 73 ലെ സുധൻ്റെ വീട് ആണ് മന്ത്രി സന്ദർശിച്ചത്.സുധൻ്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാര തുക അടിയന്തിരമായി ലഭ്യമാക്കാൻ കെ. എസ്. ഇ. ബി അധികൃതർക്ക് മന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് സർക്കാർ തലത്തിൽ ഇടപെടുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്ന സുധൻ്റെ വീട്ടിൽ ഉടൻ തന്നെ വൈദ്യുതി കണക്ഷൻ നൽകുന്നതിനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ALSO READ: തൃശൂര്‍ ജില്ലയിലെ പുതിയ കളക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേല്‍ക്കും

വീട്ടിൽ നിന്ന് വയൽ വഴി നടന്നുവരവെ ഷോക്കേൽക്കുകയായിരുന്നു. നിർമാണ തൊഴിലാളിയായിരുന്നു സുധൻ.

ALSO READ:‘വിഷയത്തെ മതപരമായി കാണരുത്, അപേക്ഷയാണ്’, ‘ആസിഫിനോട് നന്ദിയുണ്ട്, കലാകാരൻ എന്ന നിലയിൽ അയാൾ ചെയ്‌തത്‌ നല്ല കാര്യം’: രമേശ് നാരായണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News