ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഒരു കടക്കാരന്‍ മന്ത്രി മുഹമ്മദ് റിയാസിനോട് പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ദേശീയപാതാ വികസനത്തിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓരോ റീച്ചിലും സന്ദര്‍ശനം നടത്താറുണ്ട്. ആ യാത്രയിലുണ്ടായ മറക്കാനാകാത്ത അനുഭവങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലെ ‘ഹലോ റീയാസാണ്’ എന്ന പരിപാടിയില്‍ പങ്കുവെച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ALSO READ: കരുതലും കൈത്താങ്ങും; താലൂക്ക് തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
‘ചിലപ്പോ ഞങ്ങളുടെ പീട്യയൊക്കെ ഭാവിയില്‍ പോകേണ്ടി വരും. എന്നാലും ഇങ്ങനെ റോഡ് വരുന്നത് നമ്മുടെ നാടിന് ഗുണമാണ്’ എന്നാണ് ഒരു റീച്ചിലെ പ്രവൃത്തി പരിശോധിച്ച ശേഷം ചായ കുടിക്കാനായി അടുത്തുള്ള തട്ടുകടയില്‍ കയറിയപ്പോള്‍ ആ കടക്കാരന്‍ മന്ത്രിയോടായി പറഞ്ഞത്. ഇങ്ങനെ ചിന്തിക്കുന്ന ജനങ്ങളാണ് നമുക്കൊപ്പം ഉള്ളതെന്നും നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ് ഇവരുടെ ഈ പിന്തുണയെന്നും മന്ത്രി പറഞ്ഞു.
ALSO READ: ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച ബിഹാറി കുടുംബം എത്തിപ്പെട്ടത് നിബിഡ വനത്തില്‍; ഒടുവില്‍ സംഭവിച്ചത്!
ദേശീയപാതാ വികസനം അതിവേഗമാണ് കേരളത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടിരുന്നു. കേരളത്തിന്റെ ദേശീയപാതാ വികസനം സംബന്ധിച്ച് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയും ഭാവി കേരളത്തിനായി ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒട്ടേറെ റോഡ് വികസന പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഏഴ് പുതിയ പദ്ധതികള്‍ക്ക് അംഗീകാരവും നേടിയാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തിരികെ കേരളത്തിലെത്തിയത്.
ALSO READ: ദുബായ് വാക്ക്; വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് ഭരണാധികാരി ശൈഖ് മുഹമ്മദ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here