‘ശരിപക്ഷ നിലപാടുകളാണ് വിദ്യാര്‍ത്ഥികളുടെ ഹൃദയത്തില്‍ എസ്എഫ്ഐയെ അപരാജിതരായി നിലനിര്‍ത്തുന്നത്’; മന്ത്രി മുഹമ്മദ് റിയാസ്

ഉയര്‍ത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് വിദ്യാര്‍ത്ഥികളുടെ ഹൃദയത്തില്‍ എസ്എഫ്‌ഐയെ അപരാജിതരായി നിലനിര്‍ത്തുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എസ്എഫ്‌ഐ ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

‘കാര്‍മേഘങ്ങളുടെ ഘോഷയാത്രകള്‍ക്കിടയില്‍ നക്ഷത്രങ്ങള്‍ കെട്ടുപോകില്ല’

ഇന്നലെ കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ തൂത്തുവാരി. ഇന്ന് സഖാവ് ആര്‍ഷോയെ നേരില്‍ കണ്ടു, അഭിനന്ദിച്ചു.കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, മലയാളം, സംസ്‌കൃതം, കുസാറ്റ്, ആരോഗ്യം, കാര്‍ഷികം, വെറ്റിനറി, ഫിഷറീസ്, ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി തുടങ്ങി ഇന്റര്‍ പോളി, ഇന്റര്‍ ഐടിഐ, സ്‌കൂള്‍ പാര്‍ലിമെന്റ് അടക്കമുള്ള എല്ലാ ജനാധിപത്യ വേദികളിലും എസ്എഫ്‌ഐയുടെ ഉജ്വല വിജയം തുടരുകയാണ്.

എസ്എഫ്‌ഐ ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്. 16 ലക്ഷത്തോളം അംഗങ്ങളാണ് കേരളത്തില്‍ എസ്എഫ്‌ഐക്കുള്ളത്. ഇതില്‍ നല്ലൊരു ഭാഗം വിദ്യാര്‍ത്ഥികളും ഇടതുപക്ഷരാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്. ഉയര്‍ത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് വിദ്യാര്‍ത്ഥികളുടെ ഹൃദയത്തില്‍ എസ്എഫ്‌ഐയെ അപരാജിതരായി നിലനിര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News