കേന്ദ്രസർക്കാർ അവഗണന ബാധിക്കുന്നത് സംസ്ഥാനത്തിലെ മുഴുവൻ ജനങ്ങളെയാണ്, അല്ലാതെ ഒരു പാർട്ടിക്ക് മാത്രം വോട്ട് ചെയ്യുന്നവരെയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രസർക്കാർ അവഗണനയ്‌ക്കെതിരെ ജനങ്ങളെല്ലാം യോജിച്ചുള്ള സമരം അനിവാര്യമാണെന്നും, ഇത്തരത്തിലുള്ള പകപോക്കൽ സമീപനമെടുക്കുന്ന കേന്ദ്രസർക്കാരിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കുസാറ്റ് ദുരന്തം; തൃക്കാക്കര എസിപി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
അതേസമയം, സംസ്ഥാനത്തെ റോഡുകളുടെ വികസനം നല്ല രീതിക്കാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തെറ്റായ രീതികൾ ഉണ്ടായിരുന്നു. അത്യാവശ്യം മൈന്റനൻസ് ആവശ്യമായി വന്നു, അത് ചെയ്യാൻ കഴിഞ്ഞു. ആളുകൾ കൂടുതൽ ആശ്രയിക്കുന്ന റോഡാണ്
തിരുവനന്തപുരത്തെ അയ്യങ്കാളി ഹാൾ റോഡ്. റോഡ് നിർമ്മാണത്തിനപ്പുറം മാനവീയം വീഥിയെ പോലെ സൗന്ദര്യ വത്കരണം നടത്തും. ഒപ്പം ഭിന്നശേഷി സൗഹൃദ റോഡ് ആക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; എൻസിപി അധ്യക്ഷൻ ശരദ് പവാറിന് ക്ഷണം
എക്സലോജിക്ക് കേസ് അന്വേഷണ വിഷയത്തിൽ പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറും പറഞ്ഞതുതന്നെയാണ് അഭിപ്രായം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here