‘ആയിശ സമീഹ ഹാപ്പിയാണ്…’ ; കോഴിക്കോട്ടെ 10ാം ക്ലാസുകാരിക്ക് കാഴ്‌ചപരിമിധികളെ മറികടക്കാന്‍ ലാപ്‌ടോപ്പ് നല്‍കി മന്ത്രി മുഹമ്മദ് റിയാസ്

മന്ത്രി പി എ മുഹമ്മദ് റിയാസ് വീട്ടിലെത്തി കൈയിൽ ഒരു പുത്തൻ ലാപ്ടോപ്പ് നൽകിയപ്പോൾ ആയിശ സമീഹയുടെ കണ്ണുകളൊന്ന്‌ തിളങ്ങി. ‘‘എനിക്കും മറ്റുള്ളവരെപ്പോലെ കംപ്യൂട്ടറിൽ പഠിക്കാം. പത്താം ക്ലാസിലായതിനാൽ പഠിക്കാൻ സഹായമായി’’ മന്ത്രിയുടെ കൈപിടിച്ച്‌ നന്ദി പറയുമ്പോൾ അവളുടെ മുഖത്ത്‌ പുഞ്ചിരി. ജന്മനാ കാഴ്ചപരിമിതിയുള്ള കുട്ടിയാണ്‌ സമീഹ. മികച്ച പാട്ടുകാരി. ശാസ്ത്രീയ സംഗീതം പഠിക്കാതെ തന്നെ ശ്രുതിമധുരമായ പാട്ടുകളിലൂടെയും റിയാലിറ്റി ഷോകൾ, ആൽബങ്ങൾ എന്നിവയിലൂടെയും പ്രശസ്തയാണ്‌. അവളുടെ ഏറെക്കാലമായുള്ള മോഹമാണ്‌ സ്വന്തമായൊരു കംപ്യൂട്ടർ. ഏഴാം ക്ലാസ് വരെ കൊളത്തറ കാലിക്കറ്റ് ഭിന്നശേഷി വിദ്യാലയത്തിലായിരുന്നു.

Also Read: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ ശക്തമായ മഴ പെയ്തേക്കും

ഇവിടെനിന്ന്‌ മൂന്നാം ക്ലാസ് മുതൽ കംപ്യൂട്ടർ പരിശീലനം നേടി. എന്നാൽ പത്താം ക്ലാസിലെത്തിയിട്ടും സ്വന്തമായൊരു കംപ്യൂട്ടറെന്ന ആഗ്രഹം സഫലമായിരുന്നില്ല. കോവിഡ് കാലത്തുൾപ്പെടെ മിക്ക കുട്ടികൾക്കും ലാപ്ടോപ്പും ടാബും ലഭിച്ചപ്പോഴും നഗരസഭയിൽനിന്നുപോലും ഒന്നും കിട്ടിയില്ലെന്നും മകളുടെ ആഗ്രഹം മന്ത്രി നിറവേറ്റിയതിൽ അതിയായ സന്തോഷമുണ്ടെന്നും പിതാവ് വി പി സിദ്ദീഖ് പറഞ്ഞു. ആവശ്യമറിഞ്ഞ് ഞായർ ഉച്ചയോടെയാണ് മന്ത്രി റിയാസ് രാമനാട്ടുകര പുല്ലുംകുന്ന് റോഡിലെ സമീഹയുടെ “ബൈത്തുൽ മുറാദ്’ വീട്ടിലെത്തിയത്‌.

Also Read: ബാർ ഉടമയുടെ വിവാദ ശബ്ദ രേഖ; അനിമോൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു

നിലവിൽ രാമനാട്ടുകര സേവാ മന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിലേക്കാണ്‌ സമീഹ വിജയിച്ചത്‌. അവൾക്ക്‌ പഠനപ്രവർത്തനങ്ങൾക്കുപുറമെ പാട്ടുകൾ യു ട്യൂബ് വഴി കേട്ടുപഠിക്കുകയും ചെയ്യാം. സ്കൂളിൽ തുടർപഠനത്തിനായി ഹയർ സെക്കൻഡറിയിൽ ഹ്യുമാനിറ്റീസ് ബാച്ച് തുടങ്ങണമെന്ന ആവശ്യവും സമീഹ ഉന്നയിച്ചു. പഠിച്ച് ഉന്നതിയിലെത്തുന്നതിനായി ആവുന്നത്ര സഹായം ഇനിയും നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. സമീഹയുടെ മാതാപിതാക്കൾക്കും സഹോദരങ്ങളായ സലാമ, കൽഫാൻ എന്നിവർക്കുമൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് മന്ത്രി മടങ്ങിയത്‌. സിപിഐ എം ഫറോക്ക് ഏരിയാ സെക്രട്ടറി ടി രാധാ ഗോപി, രാമനാട്ടുകര ലോക്കൽ സെക്രട്ടറി പി ദിലീപ് കുമാർ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News