മതവര്‍ഗീയ രാഷ്ട്രീയത്തെ ദക്ഷിണേന്ത്യ “ഗെറ്റ് ഔട്ട്” അടിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബിജെപിക്ക് എതിരായിട്ടാണ് ജനങ്ങള്‍ വിധിയെ‍ഴുതിയതെന്ന് വ്യക്തമാകുകയാണ്. മതവര്‍ഗീയ രാഷ്ട്രീയത്തോട് കര്‍ണാടക ‘ഗെറ്റ് ഔട്ട്’ പറഞ്ഞെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ദക്ഷിണേന്ത്യയില്‍ ബിജെപി ക്ക് ഭരണമുണ്ടായിരുന്ന ഒരേയൊരു സംസ്ഥാനമായിരുന്നു കര്‍ണാടക. ഫലസൂചനകള്‍ പ്രകാരം ബിജെപിയെ ദക്ഷിണേന്ത്യ മു‍ഴുവനായും കയ്യൊ‍ഴിഞ്ഞിരിക്കുകയാണ്.

 

ബിജെപിയുടെയും സംഘപരിവാറിന്‍റെയും  വര്‍ഗീയ കാര്‍ഡുകളെ കര്‍ണാടക തള്ളിയിരിക്കുകയാണ്. “ബജ്രംഗബലിക്ക് വോട്ട്” ചെയ്യണമെന്ന നരേന്ദ്രമോദിയുടെ പ്രഖ്യാപനവും തൃണവല്‍ഗണിച്ചു. നിലവില്‍ 35 ഓളം സീറ്റിന് ബിജെപിയെക്കാള്‍  മുന്നിലാണ് കോണ്‍ഗ്രസ്. ആകെ 224 സീറ്റില്‍ നിലവില്‍ 117 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 77 സീറ്റില്‍ ബിജെപിയും 25 സിറ്റില്‍ ജെഡിഎസും മറ്റുള്ളവര്‍ അഞ്ച് സീറ്റിലും ലീഡ് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News