‘പ്രതിപക്ഷ നേതാവ് രാഷ്ട്രീയം പറയാതെ വ്യക്തിപരമായി പ്രസ്താവന ഇറക്കുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവ് രാഷ്ട്രീയം പറയാതെ വ്യക്തിപരമായി പ്രസ്താവന ഇറക്കുന്നു എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് വെളിവാക്കുന്നതാണ് ഇപ്പോൾ വരുന്ന വെളിപ്പെടുത്തൽ എന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സതീശനെ ഭീരു എന്ന് വിളിച്ചതാണ് ഇപ്പോൾ ഉയർത്തുന്ന പ്രശ്നം എന്നും നിയമസഭയിൽ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ തയ്യാറായിട്ടും പ്രതിപക്ഷ നേതാവ് ഓടിയൊളിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:‘ആ കുറിപ്പ് വായിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി, പിന്നീട് ഇതുവരെ ആ ദിവസം മറന്നിട്ടില്ല’: മോഹന്‍ലാല്‍

‘മനോഹരമായ കടയിൽ കാളയെ അയച്ചു എന്ന ചൊല്ല് ശരി വെക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ. പ്രതിപക്ഷ നേതാവിന് സഹിഷ്ണുത ഇല്ല. അത് ചോദിക്കേണ്ടതാണ്. കോൺഗ്രസിലെ വലിയോരു വിഭാഗം മതനിരപേക്ഷത നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കോൺഗ്രസിലെ പ്രധാന നേതാക്കൾ ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരാണ്.

Also read:പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് ബോധപൂർവമുണ്ടാക്കിയത്, സെക്കുലറിസം എന്നത് അവർ പാലിച്ചില്ല; പി സരിൻ

രാഷ്ട്രീയപരമായി ഉയർത്തിയ ചോദ്യങ്ങൾക്ക് പിച്ചും പെയ്യും പറയുകയാണ് പ്രതിപക്ഷ നേതാവ്. തൃശൂരിൽ ബിജെപി ജയിച്ചപ്പോൾ കോൺഗ്രസിൽ കൂട്ട തല്ലുണ്ടായി. വോട്ട് മറിച്ചു എന്നാരോപിച്ചണ് ഡിസിസി പ്രസിഡന്റിനെ മാറ്റിയത്. യുഡിഎഫ് അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചെങ്കിലും റിപ്പോർട്ട് പുറത്തുവന്നില്ല. ഇതിന് പ്രതിപക്ഷ നേതാവിന് മറുപടി ഉണ്ടോ. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് വി ഡി സതീശന് മറുപടി ഇല്ല’- പി എ മുഹമ്മദ് റിയാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News