റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചു: മന്ത്രി പി എ മുഹമ്മദ് റിയാസ്

മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വകുപ്പിന് കീഴിലെ ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത് റോഡുകളില്‍ എത്തി പ്രവൃത്തി പുരോഗതി പരിശോധിക്കും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിലവിലുള്ള പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി.

Also Read: പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹം കണ്ടെത്തി; തിരിച്ചറിയൽ ശ്രമം തുടർന്ന് പൊലീസ്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പ്രീ മൺസൂൺ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. നിലവിൽ പ്രവൃത്തികൾ ഉള്ള റോഡുകളിൽ, ആ കരാറുകാർ തന്നെ കുഴിയടച്ച് അപകടരഹിതമായ ഗതാഗതം ഉറപ്പാക്കണം. കെ ആര്‍ എഫ് ബി , കെ എസ് ടി പി , എന്നീ വിഭാഗങ്ങളുടെ പരിപാലനത്തില്‍ ഉള്ള റോഡുകളിൽ കുഴികൾ ഇല്ലാത്ത വിധം സംരക്ഷിക്കാൻ അതാത് വിംഗുകള്‍ ശ്രദ്ധ ചെലുത്തണം.

Also Read: തൃശ്ശൂരിൽ വൻ ലഹരിവേട്ട; പതിനൊന്നായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. സ്കൂൾ മേഖലകളില്‍ അടക്കം സീബ്ര ലൈൻ തെളിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെ മറ്റ് വകുപ്പുകള്‍ക്ക് പ്രവൃത്തിക്കായി കൈമാറിയ റോഡുകളിലും മഴക്കു മുമ്പെ കുഴികള്‍ അടക്കുന്നത് ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല‍്കി. വകുപ്പ് സെക്രട്ടറി കെ ബിജു ഐ എ എസ് ഉള്‍പ്പെടെ ഉള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News