സവര്‍ക്കറുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്വാതന്ത്ര്യസമര സേനാനികളെ കേന്ദ്രസര്‍ക്കാര്‍ അപമാനിക്കുകയാണ്. സവര്‍ക്കറെ പോലെയുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഒറ്റുകൊടുത്ത ഒരു വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ എല്ലാമായ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തേണ്ടതെന്ന് മന്ത്രി ചോദിച്ചു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.
1913 നവംബര്‍ മാസം 14 ന് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത ഒരു കത്തുണ്ട്. താന്‍ തെറ്റായ പാതയിലൂടെയാണ് ഇത്രയും കാലം സഞ്ചരിച്ചത്. സവര്‍ക്കര്‍ മാപ്പെഴുതിയ കത്തുകളിലെ ഏറ്റവും നാണക്കെട്ട കത്താണിത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപോരാട്ടത്തോട് സഹകരിക്കാത്ത, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി, ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ജീവിക്കുമെന്ന് പറഞ്ഞ ഒരു വ്യക്തിയുടെ ജന്മദിനമാണോ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനമായി തെരഞ്ഞെടുക്കേണ്ടതെന്നും മന്ത്രി ചോദിച്ചു. ഇത് ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ നഷ്ടപ്പെട്ട രക്തസാക്ഷികളെ അപമാനിക്കലാണെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here