‘എസ്എഫ്‌ഐ പ്രൊട്ടക്ടര്‍; പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമവും ചെറുക്കും’ മന്ത്രി മുഹമ്മദ് റിയാസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററിനും എസ്എഫ്‌ഐക്കെതിരേയും നടക്കുന്നത് ബോധപൂര്‍വമായ ആക്രമണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇത് കൃത്യമായ രാഷ്ടീയ അജണ്ടയുടെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.

Also read- ‘എസ്എഫ്‌ഐക്ക് കേരളത്തില്‍ വലിയ പിന്തുണ; ഒറ്റപ്പെടുത്താന്‍ ശ്രമം’; എ.കെ ബാലന്‍

കേരളത്തില്‍ മതസൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഭാവി തലമുറയെ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ് കലാലയങ്ങള്‍. ഇതില്‍ നിര്‍ണായക പങ്കാണ് എസ്എഫ്‌ഐ വഹിക്കുന്നത്. എസ്എഫ്‌ഐ പ്രൊട്ടക്ടറാണ്. എസ്എഫ്‌ഐയെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമവും ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read- മോദിക്ക് മുന്‍പ് ഇന്ത്യയുടെ ഭരണചക്രം ചലിപ്പിച്ചവരെ അമേരിച്ച സ്വീകരിച്ചിരുത്തിയത് എങ്ങനെ?

വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ ശക്തമായ നിലപാടാണ് സിപിഐഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ പ്രവര്‍ത്തകരെയാകെ മോശക്കാരായി ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News