കേരള ‘ബ്ലോഗ് എക്‌സ്പ്രസി’ന് ഇന്ന് തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ ‘കേരള ബ്ലോഗ് എക്‌സ്പ്രസ്്’ ഇന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തില്‍പ്പരം അന്താരാഷ്ട്ര ബോളോഗര്‍മാരുമായാണ് ‘കേരള ബ്ലോഗ് എക്‌സ്പ്രസ്’ യാത്ര തിരിക്കുന്നത്.

Also read- ബൈക്കില്‍ എഴുന്നേറ്റ് നിന്നും ചാടിയും യുവതിയുടെ അഭ്യാസ പ്രകടനം; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ഇരുപത്തിരണ്ടില്‍പ്പരം രാജ്യങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള ബ്ലോഗര്‍മാര്‍ ഇന്നലെ സമയം ചിലവിട്ടത് കേരളത്തിന്റെ ടൂറിസം സംരംഭത്തിനും സംസ്‌കാരത്തിനും അന്‍പതു വര്‍ഷം മുന്‍പ് തുടക്കം കുറിച്ച കോവളത്തുള്ള ലീല റാവിസിലാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രമുഖ പ്രചരണ പരിപാടിയായ ബ്ലോഗ് എക്‌സ്പ്രസിന്റെ ഏഴാം പതിപ്പാണ് ഈ വര്‍ഷത്തേത്.

Also read- മോഷണം ബലാത്സംഗ കേസില്‍ ശിക്ഷിക്കും മുന്‍പ് അടിച്ചുപൊളിക്കാന്‍; 87 പവന്‍ കവര്‍ന്ന പ്രതി പൊലീസിനോട്

കേരളത്തിന്റെ വിവിധ ടൂറിസം മേഖലകളിലൂടെ അടുത്ത രണ്ടാഴ്ച ബ്ലോഗ് എക്‌സ്പ്രസ് സഞ്ചരിക്കും. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം, സംസ്‌കാരം, നാടന്‍ കലകള്‍, കലാരൂപങ്ങള്‍, നാട്ടു രുചികള്‍ എല്ലാം തന്നെ ബ്ലോഗ് എക്‌സ്പ്രസിന്റെ ഭാഗമായി അണിയിച്ചൊരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News