“കോൺ​ഗ്രസ് നേതാക്കാളുടെ കണ്ണീർ കാരണം പ്രളയം ഉണ്ടാകുമോ എന്ന് തോന്നിപ്പോയി” ; പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്ന് പെതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് .  രാഷ്ട്രീയ പ്രാധാന്യം കണക്കാക്കിയാണ് ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചത്. അങ്ങനെ ക്ഷണിക്കാനുള്ള അവകാശം സംഘടനാപരമായി സിപിഐ എമ്മിന് ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ലീഗ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഓർത്ത് കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ കുറച്ചുദിവസമായി കരച്ചിലായിരുന്നു . ഇപ്പോൾ തന്നെ മഴ കാരണം വെള്ളപ്പൊക്കം ഉണ്ടാവുമെന്ന ഭീതി നിലനിൽക്കുകയാണ്. അതിനിടയിൽ ചില കോൺഗ്രസ് നേതാക്കളുടെ കണ്ണീരുകാരണം ഇവിടെ പ്രളയം ഉണ്ടാകുമോ എന്ന് തോന്നിപ്പോവുകയാണെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു.

Also Read : തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; 100 കിലോയിലധികം കഞ്ചാവ് പിടികൂടി

ഏക സിവിൽ കോഡ് സംബന്ധിച്ച് എന്തെങ്കിലും ഒരു വാക്ക് പറയാൻ കോൺഗ്രസ് നേതാക്കൾ എത്ര ദിവസം എടുത്തു എന്ന് എല്ലാവർക്കും അറിയാം . കെ പി സി സി പ്രസിഡന്റ് പറഞ്ഞത് ഹൈക്കമാന്റുമായി ആലോചിക്കണം എന്നാണ്. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞത് ഹൈക്കമാന്റുമായി ആലോചിച്ചാണോയെന്നും മന്ത്രി ചോദിച്ചു.

ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് പരസ്യമായി ഏക സിവിൽ കോഡിനെ അനുകൂലിച്ചു. പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ അവസ്ഥ ഇതാണ്. ബിജെപിയുടെ ഈ നീക്കത്തിനെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അത് കോൺഗ്രസിന് കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Also Read :കുഴല്‍പണവുമായി രണ്ട് പേര്‍ കൊടുവള്ളിയില്‍ പൊലീസിന്റെ പിടിയില്‍

പ്രതിപക്ഷ നേതാവ് സവർക്കറുടെ ഫോട്ടോക്ക് മുമ്പിൽ വിളക്കുകൊളുത്തി പ്രാർത്ഥിച്ചത് ഹൈക്കമാന്റുമായി ആലോചിച്ചിട്ടാണോ എന്ന് അദ്ദേഹം ചോദിച്ചു. ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഐഎമ്മും എൽ ഡി എഫും സ്വീകരിച്ച നിലപാടിനൊപ്പമാണ് കേരളമെന്നും കോൺഗ്രസിലെ ചില നേതാക്കൾ എടുക്കുന്ന സമീപനത്തോട് കോൺഗ്രസിന് ഒപ്പം നിൽക്കുന്ന ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഇടയിൽ വലിയ എതിർപ്പുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News