കോഴിക്കോട് സ്റ്റേഡിയം സംബന്ധിച്ച് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ നവംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ മന്ത്രി മുഹമ്മദ് റിയാസ് പുറത്ത് വിട്ടു. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് ഭയക്കുന്നത് കൊണ്ടാണ്, ചട്ടലംഘനം ആരോപിച്ച് യുഡിഎഫ് പരാതി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസ് വെള്ളിയാഴ്ച മറുപടി നല്‍കിയിരുന്നു.
കോഴിക്കോട് അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മിക്കുമെന്നത് പുതിയ പ്രഖ്യാപനമല്ല എന്ന് തെളിയിക്കാനാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്, 2023 നവംബര്‍ 9 ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. മെയ് 2ന് കോഴിക്കോട് നടന്ന സ്‌പോര്‍ട്‌സ് ഫ്രട്ടേറ്റിറ്റി പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഇതാണ് ആവര്‍ത്തിച്ചത്
കോഴിക്കോട് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം വരുന്നതില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതല്ലേ എന്നും മന്ത്രി ചോദിച്ചു. എഡിഎഫ് സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ എഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന് അനുകൂലമാകുമെന്ന് യുഡിഎഫ് ഭയക്കുന്നത് കൊണ്ടാണ് തനിക്കെതിരെ ചട്ടലംഘനം ആരോപിച്ച് യുഡിഎഫ് പരാതി നല്‍കിയത്.
വികസനം മുടക്കികളായി യുഡിഎഫ് മാറിയെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടറുടെ നോട്ടീസ് തനിക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങള്‍ക്ക് കിട്ടുന്നത് ശരിയായ പ്രവണതയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here