ബിജെപി ആഗ്രഹിക്കുന്നതുപോലെയാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തിക്കുന്നത്, അതുകൊണ്ടാണ് പത്മജന്മാർ ഉണ്ടാകുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപിക്കെതിരെ ഒന്നും പറയാതെ ഇടത് വിരുദ്ധത മാത്രം കുത്തിവെക്കുകയാണ് കോൺഗ്രസ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ നോക്കിയാൽ അവരുടെ ആകെ കൈമുതൽ ഇടതുവിരുദ്ധത മാത്രമാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇടതുപക്ഷത്തെ അടിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. ബിജെപി ആഗ്രഹിക്കുന്നതുപോലെയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് പത്മജന്മാർ ഉണ്ടാകുന്നത് എന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആവും’; 12 റോഡുകളുടെ വികസനത്തിന് കോടികളുടെ അനുമതി: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപിക്കെതിരെ ശക്തമായ പോരാട്ടം ആഗ്രഹിക്കുന്നവർ പോലും ഈ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല എന്ന ചിന്താഗതിയിൽ എത്തിയിട്ടുണ്ട്. നിലവിൽ ബിജെപി ആഗ്രഹിച്ചതു പോലെ ചില കാര്യങ്ങൾ നടക്കാത്തത് രാജ്യസഭയിൽ അവർക്ക് ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ടാണ്. 240 അംഗ രാജ്യസഭയിൽ ബിജെപിക്ക് 117 പേരാണ് ഉള്ളത്. രാജ്യസഭയിലും കൂടി ബിജെപി കേവല ഭൂരിപക്ഷം നേടിയിരുന്നുവെങ്കിൽ ചില കാര്യങ്ങൾ കുറേക്കൂടി വേഗതയിൽ ആകുമായിരുന്നു. എന്നാൽ ഹിമാചൽ പ്രദേശിലെ ആറ് കോൺഗ്രസ് എംഎൽഎമാർ കൂറുമാറി അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ചവരെ വഞ്ചിച്ച് അഭിഷേക് സിങ്‌വി എന്ന അവരുടെ ദേശീയ നേതാവിനെ പരാജയപ്പെടുത്തി. അത് എന്തായാലും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടും എന്നും മന്ത്രി പറഞ്ഞു.

അങ്ങനെയുള്ള ഘട്ടത്തിലാണ് രാജസ്ഥാനിൽ നിന്ന് രാജ്യസഭാംഗമായ കെ സി വേണുഗോപാൽ ആലപ്പുഴയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥിയാവുന്നത്. അദ്ദേഹം രാജ്യസഭയിൽ വിജയിക്കുമ്പോഴുള്ള നിയമസഭാ കക്ഷിനിലയല്ല ഇപ്പോൾ രാജസ്ഥാനിൽ. രാജസ്ഥാനിൽ ഇപ്പോൾ ഒരു രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപിയാണ് ജയിക്കുക. അദ്ദേഹത്തിന് ആണെങ്കിൽ ഇനി വർഷങ്ങൾ രാജ്യസഭയിൽ ബാക്കിയുണ്ട്. അപ്പോഴാണ് ആലപ്പുഴയിൽ വന്ന് മത്സരിക്കുന്നത്. ആലപ്പുഴയിൽ സിപിഐ എം പരാജയപ്പെട്ടാൽ പകരം വിജയിക്കുന്നത് രാജ്യസഭയിൽ ബിജെപിയാണ്. ഇത് കേരളത്തിൽ ആകെ ചർച്ച ചെയ്യപ്പെടും.വടകരയിലും കോഴിക്കോട്ടും എൽഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ ഗ്യാരണ്ടിയുടെ പേരാണ് എൽഡിഎഫ്. കേരളത്തിലെ ജനങ്ങൾ ബിജെപി വിരുദ്ധർ ആണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2004 ആവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘ഞാൻ മലയാളി’, ‘മഞ്ചുമ്മള്‍ ബോയ്‌സ് വെറും ആവറേജ്’, തമിഴ്‌നാട്ടുകാര്‍ എന്തിന് ഇത്ര ഹൈപ്പ് കൊടുക്കണം: വിവാദപരാമര്‍ശവുമായി നടി മേഘ്‌ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News