കേരളത്തിൽ ക്രമസമാധാന നില ഭദ്രം; മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവർണർക്ക് നന്ദി: മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിൽ ക്രമസമാധാന നില ഭദ്രമാണെന്ന് മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവർണറോട് നന്ദി പറയുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും ഗവർണർക്ക് ഇങ്ങനെ ഇറങ്ങി നടക്കാൻ കഴിയില്ല. അത്ര ഭദ്രമാണ് കേരളത്തിലെ ക്രമസമാധാന നില. ഗവർണർ തന്നെ അത് നേരിട്ട് തെളിയിച്ചു.

Also read:കുളം വൃത്തിയാക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം കുളത്തിൽ വീണ് ഡ്രൈവർ മരിച്ചു

കോഴിക്കോട്ടെ ജനത മിഠായി തെരുവിൽ നിങ്ങളെ സന്തോഷത്തോടെ ഹൽവ തന്ന് സ്വീകരിച്ചു. എന്നാൽ നിങ്ങൾ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു നോക്കൂ. ഹൽവ തന്ന അതേ കൈകൊണ്ട് നിങ്ങളെ പരാജയപ്പെടുത്തും. അതാണ് കോഴിക്കോടിന്റെ ബോധം .

മിഠായിതെരുവിലൂടെ നടക്കുമ്പോൾ ആ തെരുവിൽ നിങ്ങൾക്ക് ചോരക്കറ കാണാം. പാവപ്പെട്ടവന്റെ മക്കൾക്ക് പഠിക്കാനുള്ള അവകാശത്തിനായി വിദ്യാർത്ഥികൾ നടത്തിയ പോരാട്ടത്തിന്റെ ചോരക്കറയാണത്. എസ്എഫ്ഐ എന്ന സംഘടനയുടെ ചോരക്കറയാണ് അത് മിസ്റ്റർ ഗവർണർ. ഇതേ മിഠായിതെരുവിൽ പണ്ട് ഒരു തീപിടുത്തം ഉണ്ടായിരുന്നു. അന്ന് ഫയർഫോഴ്സിനും വ്യാപാരികൾക്കും ഒപ്പം ഓടിവന്ന് വിദ്യാർഥികൾ ഒരു സംഘടനയുടെ കീഴിൽ അണിനിരന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. ആ സംഘടനയുടെ പേരാണ് എസ്എഫ്ഐ.

Also read:ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള 11 എംപിമാർക്ക് സസ്‌പെൻഷൻ 3 മാസത്തേക്ക്

കേരളത്തിലെ കലാലയങ്ങളിൽ റാഗിംഗ് ഇല്ല . കാരണം സെയ്താലിയുടെ പിന്മുറക്കാരാണ് എസ്എഫ്ഐ. പട്ടാമ്പി കോളേജിൽ റാഗിങ്ങിന് എതിരെ പോരാട്ടം നടത്തി രക്തസാക്ഷിയായ സെയ്താലിയുടെ പിൻമുറക്കാർ. പിന്നെ നിങ്ങൾ എസ്എഫ്ഐയുടെ പോരാട്ടത്തെക്കുറിച്ച് പറഞ്ഞുവല്ലോ. അടിയന്തരാവസ്ഥയുടെ നാളുകളിൽ എസ്എഫ്ഐയിൽ നിന്ന് രാജിവച്ചാൽ മിസ്സാ നിയമം ഒഴിവാക്കാം എന്ന് പറഞ്ഞപ്പോൾ ജീവിതത്തിൽ നിന്ന് രാജിവെക്കാം എന്നാൽ എസ്എഫ്ഐയിൽ നിന്ന് രാജിവെക്കാൻ തയ്യാറല്ല എന്നു പറഞ്ഞ മുഹമ്മദ് മുസ്തഫയുടെപിന്മുറക്കാരാണ് എസ്എഫ്ഐ എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News