സന്ദീപ് വിഷയത്തിൽ കോൺഗ്രസിനിയടക്കം പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്.
പഴയ ഓർമ്മയിൽ ആണ് സന്ദീപ് പോകുന്നത് എങ്കിൽ കോൺഗ്രസ് പറ്റിയ സ്ഥലമാണെന്ന് അദ്ദേഹം പരിഹസിച്ചു. ആർഎസ്എസ് ശാഖക്ക് കാവൽ നിൽക്കണം എന്ന് തോന്നിയാൽ കെപിസിസി പ്രസിഡന്റ് ഉണ്ടെന്നും ആർഎസ്എസ് നേതാക്കളെ പൂവിട്ടു പൂജിക്കണം എങ്കിൽ പ്രതിപക്ഷ നേതാവ് കൂടെ ഉണ്ടെന്നും മന്ത്രി വിമർശിച്ചു.സന്ദീപ് ബിജെപിയെ ഉപേക്ഷിച്ചത് ആണോ ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോ എന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരുന്ന കാലത്താണ് സന്ദീപ് പോകുന്നത്.ബിജെപി യിൽ ഉണ്ടായിരുന്നപ്പോൾ ചാനൽ ചർച്ചയിൽ പറഞ്ഞ സിഡികൾ ഇവിടെയും ഉപയോഗിക്കാം, മാറ്റം ഉണ്ടാവില്ല.പല വിഷയങ്ങളിലും ബിജെപിയിൽ നിന്ന് മൗനം പാലിച്ചത് പോലെ തന്നെ കോൺഗ്രസിലും മൗനം തുടരാം എന്നും അദ്ദേഹം വിമർശിച്ചു.ഭൂതകാലം പരിശോധിച്ചല്ല മറിച്ച് നയവും നിലപാടും വെച്ചാണ് സിപിഎം ഒരാളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ; വയനാട്- ചൂരൽമല ദുരന്തം: കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജൻ
അതേസമയം സന്ദീപ് കോൺഗ്രസിൽ എത്തിയതോടെ രാഷ്ട്രീയ ചാട്ടം സോഷ്യൽമീഡിയയിൽ വലിയ ട്രോളായിട്ടുണ്ട്.പണ്ട് ഒരു ചാനൽ ചർച്ചയിൽ കൊമ്പുകോർത്ത സന്ദീപ് വാര്യരും ചാമക്കലായുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു’ ഇതാണോ ഹിന്ദുമഹാസഭ ചെയ്ത കുറ്റമെന്ന് ചോദിച്ച സന്ദീപ് വാര്യരെയാണ് ഇപ്പോൾ കോൺഗ്രസ് ആനയിച്ചുകൊണ്ട് വന്നതെന്ന് പറഞ്ഞ് പരിഹാസത്തോടൊപ്പം വിമർശനവും സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here