കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് അദാലത്തുകള്‍ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഒരൊറ്റ പരാതി പോലും മന്ത്രി നേരിട്ട് ഇടപെടാത്തതായി ഇല്ലെന്നും എല്ലാ പരാതികളും മന്ത്രിമാര്‍ക്ക് നേരിട്ടിടപ്പെട്ട് പരിഹരിക്കാന്‍ കഴിയുന്നുണ്ടെന്നും റിയാസ് പറഞ്ഞു.
സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ ആശ്വാസമാവുന്ന ഏത് പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ ഒരുക്കമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു. ജനങ്ങളുടെ പ്രശ്നം സാധ്യമായ രീതിയില്‍ പരിഹരിച്ച് മുന്നോട്ട് പോവുന്നതാണ് സര്‍ക്കാരിന്‍റെ രീതി.
കഴിഞ്ഞ താലൂക്ക് അദാലത്തില്‍ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു. സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ ആശ്വാസമാവുന്ന ഏത് പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന താലൂക്ക് തല അദാലത്തുകൾ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു.
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിലായി അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു.
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ- മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും അദാലത്ത് നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here