‘കേരള ജനതയോട് വി മുരളീധരൻ മാപ്പ് പറയണം’, ദേശീയ പാത വികസനം സംബന്ധിച്ച് നടത്തുന്നത് കുപ്രചാരണം; പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കേന്ദ്രമന്ത്രി വി മുരളീധരൻ്റെ വ്യാജപ്രചാരണങ്ങൾക്ക് മറുപടി നൽകി മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത വികസനം സംബന്ധിച്ച് വി മുരളിധരൻ നടത്തുന്നത് കുപ്രചാരണമാണെന്ന് മന്ത്രി പറഞ്ഞു. ഇത് കേരളത്തിന് അപമാനമാണെന്നും കേരള ജനതയോട് വി മുരളീധരൻ മാപ്പ് പറയണമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കന്നുകാലികൾ കൂട്ടത്തോടെ ചത്ത സംഭവം; മനോരമ പത്രത്തിലെ വാർത്തക്കെതിരെ പ്രസ്താവനയിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം

കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ വി മുരളീധരൻ കുറച്ച് കൂടി കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കണം എന്ന് പറഞ്ഞാണ് മന്ത്രി മുഹമ്മദ് റിയാസ് കാര്യങ്ങൾ വിശദമാക്കിയത്. അരിക്കൊമ്പൻ റോഡിൻ്റെ അറ്റകുറ്റപണികൾ പൂർത്തീകരിച്ചത് കേരളത്തിൻ്റെ പൊതുമരാമത്തിന് കിഴിലുള്ള നാഷണൽ ഹൈവെ വിഭാഗമാണ്. ബി.ജെ പി സോഷ്യൽ മീഡിയ സെൽ പറയുന്ന കാര്യങ്ങൾ അതേപടി പറയുകയല്ല കേന്ദ്രമന്ത്രി ചെയ്യേണ്ടത് എന്ന് മന്ത്രി പറഞ്ഞു.

ALSO READ: കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്രം, ഇഡിയുടേത് രാഷ്ട്രീയ നീക്കം: ഡോ. തോമസ് ഐസക്ക്

‘ഇക്കോ ലോഡ്ജുമായി ബന്ധപ്പെട്ട് 2 കോടി 43 ലക്ഷം രൂപ സംസ്ഥാന സർക്കാറാണ് ചെലവഴിച്ചത്. നടത്തിപ്പ് ചെലവു ടുറിസം വകുപ്പാണ് നൽകിയത്. അവിടെയും വി മുരളീധരൻ കുപ്രചരണം നടത്തി. അസംസന്ധ പ്രചാരണത്തിന് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനത്തിന് 25 ശതമാനം ചിലവഴിച്ചത് കേരളമാണ്. 56000 ൽ അധികം കോടി ചിലവിട്ടു എന്നതും കേന്ദ്രം വ്യക്തമാക്കിയതാണ്. എന്നിട്ടും ചില രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി കേരളത്തെ അപമാനിക്കുകയാണ് വി മുരളിധരൻ ചെയ്തത്’, മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News