പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫും യുഡിഎഫും തമ്മിലാണ് പാലക്കാട് മത്സരമെന്നും ബി ജെ പി ദയനീയ സ്ഥിതിയിലാണ് എന്നും മന്ത്രി പറഞ്ഞു. പരമ്പരാഗത വോട്ടർമാർ ഉൾപ്പെടെ ബി ജെ പിയെ കയ്യൊഴിയുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത വലിയ ഘടകമാണ് എന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ളവരെ വിമർശിക്കുന്നത് സ്വാഭാവികമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
also read: ബാബറി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്തല്ല, അതൊരു കോൺഗ്രസുകാരന്റെ കാലത്താണ് സുധാകരാ; ചരിത്രം ഓർമിപ്പിച്ച് എംബി രാജേഷ്
സിപി ഐ എം സംസ്ഥാന സെക്രട്ടറിയെയും കെ പി സി സി പ്രസിഡൻ്റിനെയും വിമർശിക്കുന്നതിനേക്കാൾ വലിയ ബേജാറാണ് പാണക്കാട് തങ്ങളെ വിമർശിക്കുമ്പോൾ പ്രതിപക്ഷ നേതാവിന് ഉണ്ടാകുന്നത്, അത് കുടില തന്ത്രമാണ്,മുസ്ലിംലീഗിനെ വിമർശിക്കുന്നത് സമുദായത്തെ വിമർശിക്കലല്ല രാഷ്ട്രീയ പാർട്ടിയെ വിമർശിക്കലാണ്.ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരുടെ ലക്ഷ്യം രാഷ്ട്രീയത്തിൽ മത വർഗ്ഗീയത കലർത്തുകയാണ് . മുൻപ് മുസ്ലിം ലീഗ് അധ്യക്ഷ പദവിയിൽ ഇരുന്നവരെ വിമർശിച്ചപ്പോൾ ഉണ്ടാകാത്ത അസഹിഷ്ണുതയാണ് ഇപ്പോൾ കാണിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here