രാവെന്നോ പകലെന്നോ ഇല്ലാതെ മുഴുവന്‍ സന്നാഹങ്ങളുമായി വയനാട്ടില്‍; ദുരന്ത ഭൂമിയില്‍ കൈത്താങ്ങായ കേരള പൊലീസിനെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Muhammed Riyas

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രാവെന്നോ പകലെന്നോ ഇല്ലാതെ പ്രയത്‌നിച്ച കേരള പൊലീസിനെ കുറിച്ച് പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിര്‍ണായക തിരച്ചിലുകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയവരാണ് കേരള പോലീസിന്റെ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) എന്ന് മന്ത്രി പറഞ്ഞു.

ട്രാഫിക് നിയന്ത്രണം, വെഹിക്കിള്‍ പട്രോളിങ്, ബോഡി എസ്‌കോര്‍ട്ട്, ഡാറ്റ ശേഖരണം, കാണാതായവരെ കണ്ടെത്തുന്നതിനായുള്ള വിദഗ്ദ അന്വേഷണം, കൗണ്‍സിലിംഗ് ടീം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ കണ്ട്രോള്‍ റൂം, ദുരന്തമേഖലയില്‍ മുഴുവന്‍ സമയ പെട്രോളിംഗ് എന്നിങ്ങനെ സര്‍വ്വ സന്നാഹങ്ങളുമായി ആയിരത്തോളം വരുന്ന പോലീസുകാരാണ് വയനാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്നതെന്ന് മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ്

നിര്‍ണായക തിരച്ചിലുകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ കേരള പൊലീസിന്റെ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി)
തിരച്ചിലിനും നിരീക്ഷണത്തിനും സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററും അത്യാധുനിക ഡ്രോണുകളും
വൈദഗ്ദ്യ പരിശീലനം ലഭിച്ച കെ-9 സ്‌ക്വാഡ്
മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താന്‍ കടാവര്‍, റെസ്‌ക്യൂ നായകള്‍
ട്രാഫിക് നിയന്ത്രണം, വെഹിക്കിള്‍ പട്രോളിങ്, ബോഡി എസ്‌കോര്‍ട്ട്, ഡാറ്റ ശേഖരണം, കാണാതായവരെ കണ്ടെത്തുന്നതിനായുള്ള വിദഗ്ദ അന്വേഷണം, കൗണ്‍സിലിംഗ് ടീം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ കണ്ട്രോള്‍ റൂം, ദുരന്തമേഖലയില്‍ മുഴുവന്‍ സമയ പെട്രോളിംഗ് എന്നിങ്ങനെ സര്‍വ്വ സന്നാഹങ്ങളുമായി ആയിരത്തോളം വരുന്ന പോലീസുകാരാണ് വയനാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്നത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ വേഗത്തിലാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. രക്ഷാ പ്രവര്‍ത്തകര്‍ക്കായി ഉടനടി താല്‍ക്കാലിക പാലം നിര്‍മിച്ചു. ദുരന്തം സംഭവിച്ച് മണിക്കൂറുകള്‍ കൊണ്ട് മുഴുവന്‍ സന്നാഹങ്ങളുമായി വയനാട്ടില്‍ നിലയുറപ്പിച്ച നമ്മുടെ സ്വന്തം
കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News