“കർഷകർ എക്കാലവും ആദരിക്കപ്പെടേണ്ടവർ”; കൈരളി കതിർ അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പി പ്രസാദ്

കൈരളി ചാനലിന്റെ കതിർ കർഷക അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കേരളത്തിന്റെ പൊതുസമൂഹത്തോട് കൈരളി ചാനൽ ഏറ്റവും വലിയ പ്രതിബദ്ധതയാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ലുലു ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ കൈരളി ടി വി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എം പി, ചെയർമാൻ മമ്മൂട്ടി, എംഎൽഎ ഐ ബി സതീഷ് എന്നിവർ പങ്കെടുത്തു.

Also read:എന്റെ കൃഷിയും ഏലയ്ക്കയും തിന്നു, ഒടുവില്‍ ഞാന്‍തന്നെ എന്റെ പശുവിനെയങ്ങ് വിറ്റു; രസകരമായ അനുഭവം പങ്കുവെച്ച് മമ്മൂട്ടി

കേരളത്തിന്റെ പൊതു നിലപാടുകളോടൊപ്പം നിൽക്കുമ്പോഴും കേരളത്തിലെ കർഷകരെ ആദരിക്കാൻ പ്രത്യേകം ഒരു അവാർഡ് ഒരുക്കുന്നു എന്നത് വളരെ അഭിനന്ദനാർഹമായ കാര്യമാണ്. അതിന് കൈരളി ടി വിയെയും ചെയർമാൻ മമ്മൂട്ടിയെയും അഭിനന്ദിക്കുന്നു. കൃഷിയുടെ ആനുകൂല്യം കൈപ്പറ്റുന്നവർ ആരൊക്കെ എന്ന് ചോദിച്ചാൽ കുറച്ചുപേർ മാത്രമേ കൈപൊക്കുകയുള്ളു, എന്നാൽ ഭക്ഷണം കഴിക്കുന്നവർ ആരൊക്കെ എന്ന് ചോദിച്ചാൽ മുഴുവൻ പേരും കൈപൊക്കും. ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കൃഷിയുടെ ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News