ജയസൂര്യ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധം, നടന് മറുപടിയുമായി മന്ത്രി പി പ്രസാദ്

നടൻ ജയസൂര്യ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്. ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ല. ജയസൂര്യയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതാണ്. പറഞ്ഞ കാര്യങ്ങൾക്ക് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. നടൻ പറഞ്ഞ സുഹൃത്ത് മാസങ്ങൾക്ക് മുൻപേ പണം കൈപ്പറ്റിയയും മന്ത്രി പറഞ്ഞു.

ALSO READ: എൻഐഎയുടെ ചോദ്യം ചെയ്യല്‍; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നടി വരലക്ഷ്മി ശരത്കുമാർ

‘നെല്ലിന്റെ വില സാധാരണഗതിയിൽ സംഭരിക്കുമ്പോൾ കാലതാമസം നേരിടുന്നത് പരിഹരിക്കാനാണ് പാഡി റസീറ്റ് ഷീറ്റ് (പിആർഎസ്) നൽകി നെല്ല് സംഭരിച്ചിരുന്നത്. ഈ പിആർഎസ് ബാങ്കുകളിൽ കർഷകർ നൽകി പണം നൽകുന്നതായിരുന്നു രീതി. ഈ സംവിധാനത്തിൽ കർഷകർക്ക് സിബിൽ സ്‌കോറിന്റെ പ്രശ്നം ഉണ്ടാകുന്നത് സംബന്ധിച്ച് പരാതി പറ‍ഞ്ഞതിനാലാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് പണം കടമെടുത്ത് നൽകാൻ തീരുമാനിച്ചത്. കർഷകർക്ക് ഒരു ബാധ്യത ഉണ്ടാകരുതെന്ന നിലപാടിലാണ് സിവിൽ സപ്ലൈസ് അത്തരമൊരു നിലപാടിലേക്ക് നീങ്ങിയത്.

ALSO READ: എൻഐഎയുടെ ചോദ്യം ചെയ്യല്‍; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നടി വരലക്ഷ്മി ശരത്കുമാർ

എന്നാലത് ബാങ്കുകൾക്ക് ലാഭകരമല്ലാത്ത നടപടിയായിരുന്നു. ബാങ്കുകൾക്ക് ഇതിനോട് താത്പര്യമില്ലായിരുന്നു. അതിനാൽ സർക്കാർ ഗ്യാരന്റി നിന്ന് 2500 കോടി രൂപ കടമെടുത്തു. സർക്കാർ അങ്ങനെയൊരു സമീപനം സ്വീകരിച്ചപ്പോൾ, ബാങ്കുകൾ ചെയ്തത് മുൻപുണ്ടായിരുന്ന കുടിശിക പിടിച്ചെടുക്കുകയെന്നതാണ്. ചെയ്യാൻ പാടില്ലാത്ത സമീപനം സ്വീകരിച്ചശേഷമുള്ള നിഷേധാത്മക സമീപനമാണു ബാങ്കുകളുടേത്. ആ പ്രതിസന്ധിക്കിടെ കേരള ബാങ്കിനെ ഇടപെടുത്തിയാണ് കഴിഞ്ഞ സീസണിലെ പണം നൽകിയത്’, മന്ത്രി പറഞ്ഞു.

ALSO READ: “നിങ്ങൾ നേടിയ ആ മൂന്ന് ഗോളുകളിൽ അത്ഭുതം തോന്നുന്നു”; കാഴ്ച പരിമിതിയുള്ള കുട്ടി ആരാധികയെ ചേർത്ത് പിടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

‘ഇത്തവണ വീണ്ടും ബാങ്കുകളുടെ സമീപനത്തെ തുടർന്ന് പിആർഎസ് സംവിധാനത്തിലേക്കു മാറുകയായിരുന്നു. ഇതിനായി ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം നൽകാനായിരുന്നു ശ്രമം. എന്നാൽ ആ സംവിധാനത്തിലും ചില ബാങ്കുകൾ പ്രതിസന്ധി സൃഷ്ടിച്ചു. കർഷകരുടെ ബുദ്ധിമുട്ട് കണ്ട് സർക്കാർ തന്നെ പണം വീണ്ടും അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിൽനിന്ന് 400 കോടിയോളം രൂപ ലഭിക്കാനുണ്ട്. ഓണത്തിനിടയ്‌ക്ക് 150 കോടി രൂപ കർഷകർക്ക് വിതരണം ചെയ്യാനായി’, മന്ത്രി പി പ്രസാദ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News