കർഷകന് ഒരു രൂപ പോലും നഷ്ടമുണ്ടാകുന്നില്ല; ജയസൂര്യയുടെയും കൃഷ്ണപ്രസാദിന്‍റെയും പ്രസ്താവനകള്‍ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗം; മന്ത്രി പി പ്രസാദ്

നെൽ കർഷകർക്ക് അവരുടെ പൈസ നൽകിയില്ലെന്ന നടൻ ജയസൂര്യയുടെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് മന്ത്രി പി പ്രസാദ്. ജയസൂര്യയുടെയും കൃഷ്ണപ്രസാദിന്‍റെയും പ്രസ്താവനകള്‍ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്നും മന്ത്രി  എന്ന് മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. ജയസൂര്യയുടെ അജണ്ടകൾ എന്തെന്നുള്ളത് വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടും എന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാരിന്‍റെ
സമീപനത്തിലും റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളിലും ഒരു ജയസൂര്യന്‍മാര്‍ക്കും മിണ്ടാട്ടമില്ലെന്നും മന്ത്രി പറഞ്ഞു.

നെല്ല് കര്‍ഷകന് പണം നല്‍കിയില്ലെന്നാണ് നടന്‍ ജയസൂര്യ മന്ത്രിമാരായ പി.പ്രസാദ്, പി രാജീവ് എന്നിവരുടെ സാന്നിധ്യത്തില്‍ ആരോപിച്ചത്. എന്നാല്‍ വസ്തുതകള്‍ പുറത്ത് വന്നിട്ടും, നിലപാട് പിന്‍വലിക്കാന്‍ ജയസൂര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംഭ‍വത്തില്‍ ദുരൂഹത ഉന്നയിച്ച
കൃഷിമന്ത്രി പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയത്.വിഷയത്തില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി  കൈരളി
ന്യൂസിനോട് പറഞ്ഞു.

ALSO READ:‘ദ പവര്‍ ഓഫ് ഇന്ത്യ’; പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്റ്റര്‍ പുറത്തിറക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്
കേന്ദ്രത്തിൽ നിന്നുള്ള പണം ലഭിക്കാനുള്ള താമസം കർഷകർക്ക് ബാധകമാകരുത് എന്ന് കണക്കിലെടുത്ത് സംസ്ഥാനം മുൻകയ്യെടുത്ത് ബാങ്കിൽ നിന്ന് ലോൺ ആക്കും. പി ആർ എസ് എന്നറിയപ്പെടുന്ന റെസിപ്റ്റ് കൊടുക്കുന്നതോടെ ബാങ്കിൽ നിന്ന് കർഷകന് പൈസ കിട്ടും. ഈ ലോണിന്റെ പലിശ കൊടുക്കുന്നത് സംസ്ഥാന ഗവണ്മെന്റാണ് എന്നും മന്ത്രി പറഞ്ഞു. ഓരോ കാലത്തും നെല്ല് സംഭരിച്ച് മില്ലുകൾക്ക് കൈമാറി അത് അരിയാക്കി കേന്ദ്ര ഗവണ്മെന്റുമായി ബന്ധപ്പെട്ട് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അവസരത്തിൽ മാത്രമാണ് കേന്ദ്രത്തിലേക്ക് ക്ലൈം അടക്കൻ പറ്റുകയുള്ളു. ഇതിനു കാലതാമസം ഉണ്ടാകും. കളമശേരിയില്‍ മുന്‍ കാലങ്ങ‍ളില്‍ ഉള്ളതിനേക്കാള്‍ വലിയ മാറ്റങ്ങളാണ് കൃഷിയില്‍ ഉണ്ടായതെന്നും ഇത് മനസിലാക്കാതെയാണ് ഏതു വിധേനയും കാര്‍ഷിക വിഹിതം കൊടുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ ജയസൂര്യയെ പോലെയുള്ളവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നീക്കം വേഗത്തിലാക്കി കേന്ദ്രം, സമിതി രൂപീകരിച്ചു

കേരളത്തിലെ ഏതെങ്കിലും നെൽകർഷകരുടെ കയ്യിൽ നിന്നും പലിശ വാങ്ങിച്ചുവെന്ന് കൃഷ്ണപ്രസാദിനടക്കം ചൂണ്ടിക്കാണിക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു. കൃഷ്ണപ്രസാദിന്റെ രാഷ്ട്രീയം വെച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. പണത്തിനായി നിരവധി തവണ ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടു എന്ന് മന്ത്രി ജി ആർ അനിലും പറഞ്ഞിട്ടുണ്ട്. യാഥാർഥ്യം മറച്ചുവെച്ചാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. സർക്കാർ തന്നെ ഗ്യാരന്റി നിന്ന് പണം കൊടുക്കാൻ നോക്കുമ്പോൾ ഈ പരിപാടി അട്ടിമറിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് എന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. പണം നൽകുന്നതിന് കേന്ദ്രം വിമുഖത കാട്ടുന്നത് ആരും ചൂണ്ടികാട്ടുന്നില്ല. പകരം പണം നൽകാൻ മുൻകെയ്യെടുക്കുന്ന സർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. കാനറാ ബാങ്ക് മാത്രം ആണ് ഏറ്റവും കൂടുതൽ സഹായിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

കൂടാതെ നെല്ല് സംഭരണത്തിന്റെ കാര്യത്തിൽ മൂന്നംഗ സമിതിയെ സർക്കാർ മാസങ്ങൾക്ക് മുൻപ് നിയോഗിച്ചിട്ടുണ്ട്. കൂടാതെ സർക്കാർ തന്നെ ഒരു മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചിട്ടുണ്ട്.വളരെ ഗൗരവകരമായി മുഖ്യമന്ത്രിയടക്കമുള്ളവർ നെൽ കർഷകർക്ക് പണം എത്തിക്കാൻ ഇടപെടുന്നുണ്ട്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആണ് കൂടുതൽ പൈസ കർഷകർക്ക് കൊടുക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; പൊലീസ് സെപ്റ്റംബര്‍ 1ന് കുറ്റപത്രം സമര്‍പ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News