മന്‍മോഹന്‍ സിങിന്റെ കാലം ഓര്‍മിപ്പിക്കല്ലേ; നിയമസഭയില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി പി പ്രസാദ്

മന്‍മോഹന്‍ സിംഗിന്റെ ഭയപ്പെടുത്തുന്ന കാലം ഓര്‍മ്മിപ്പിക്കല്ലേയെന്ന് കൃഷി മന്ത്രി പി പ്രസാദ്. വിശ്വാമിത്രന്‍ ശകുന്തളയെ തള്ളിപ്പറഞ്ഞതുപോലെ യുഡിഎഫ് ഇപ്പോള്‍ ആസിയാന്‍ കരാറിനെ തള്ളിപ്പറയുന്നുവെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു. ആസിയാന്‍ കരാര്‍ നമുക്ക് എന്ത് ഗുണം ചെയ്‌തെന്നും ഇത് നിങ്ങടെ കുട്ടിയാണ് ഇപ്പോള്‍ തള്ളിപ്പറഞ്ഞിട്ട് കാര്യമില്ലെന്നും പ്രതിപക്ഷത്തോട് മന്ത്രി പറഞ്ഞു.

ALSO READ; ലോക്‌സഭാ തെരഞ്ഞെടുപ്പ്; സീറ്റ് ചര്‍ച്ചയ്ക്കിടെ പാലക്കാട് ഐഎന്‍ടിയുസിയില്‍ പൊട്ടിത്തെറി

അതേസമയം ഇടതുപക്ഷ സര്‍ക്കാര്‍ ഒരുകാലത്തും കര്‍ഷകരെ അവഗണിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍. മുന്‍പുള്ള സര്‍ക്കാരുകളുടെ കാലത്ത് മാത്രമാണ് അവഗണന ഉണ്ടായിട്ടുള്ളതെന്നും സര്‍ക്കാര്‍ കൃത്യസമയത്ത് കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യം ഏര്‍പ്പെട്ട കരാറുകള്‍, കൊടുംചൂട് എന്നിവയാണ് കര്‍ഷകരെ ആകെ വലിച്ചത്. കാര്‍ഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്ന തരത്തിലുള്ള നടപടികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ; കേരളത്തിലൂടെ അസമിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനുകള്‍; പ്രഖ്യാപനവുമായി ഇന്ത്യന്‍ റെയില്‍വേ

നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ട്. പച്ചക്കറി ഉല്‍പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ സാധിച്ചു. കേന്ദ്രം ഏര്‍പ്പെട്ട കരാറുകള്‍ കാരണമാണ് കാര്‍ഷിക മേഖലയില്‍ തകര്‍ച്ച അനുഭവപ്പെടുന്നത്. കേന്ദ്രസര്‍ക്കാരാണ് കൂടുതല്‍ സഹായം അനുവദിക്കേണ്ടത് പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലയെന്നും കേരളം അവഗണനയല്ല കര്‍ഷകരോട് കാട്ടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറുക്കോളി മൊയ്തീന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News