അദാലത്തുകളിൽ ഉണ്ടാകുന്ന വേഗത സർക്കാർ ഓഫീസുകളിലും ഉണ്ടാകണം: മന്ത്രി പി പ്രസാദ്

അദാലത്തുകളിൽ ഉണ്ടാകുന്ന വേഗത നിയമവും ചട്ടവും പാലിച്ചു കൊണ്ട് സർക്കാർ ഓഫീസുകളിലും ഉണ്ടാകണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ആലപ്പുഴ ജില്ലയിലെ അദാലത്തുകൾക്ക് തുടക്കം കുറിച്ചു കൊണ്ട് ചേർത്തല നടന്ന അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദാലത്ത് ഉദ്ഘാടനം ചെയ്തു.

അദാലത്തുകൾ പൊതുവേ ജനങ്ങൾക്ക് പ്രയോജനകരമായിരുന്നു എന്നതാണ് തെളിയുന്നതെന്ന് മന്ത്രി സജി ചെറിയാൻ. അതുകൊണ്ടുതന്നെയാണ് രണ്ടാംഘട്ട അദാലത്തിൽ പരാതികൾ പൊതുവേ കുറവായതൊന്നും അദ്ദേഹം പറഞ്ഞു അദാലത്തുകളിൽ പ്രശ്നപരിഹാരം ഉണ്ടാകുന്ന പോലെ തന്നെ സർക്കാർ ഓഫീസുകളിലും വേഗത്തിൽ പരാതികൾ പരിഹരിക്കപ്പെടണമെന്നാണ് സർക്കാർ നയമെന്ന മന്ത്രി പി പ്രസാദ് പറഞ്ഞു.

also read: ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമാണ് സനാതനധർമ്മം: എം വി ഗോവിന്ദൻ മാസ്റ്റർ

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിനാണ് ജില്ലയിൽ ഇന്ന് തുടക്കമായത്. 678 പരാതികളാണ് ചേർത്തല താലൂക്കിൽ ഉള്ളത്. ആദ്യ അദാലത്ത് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിന് സമീപം നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News