എവിടെയെല്ലാമാണോ ജൈവകൃഷി ആലോചിക്കുന്നത് അവിടെയെല്ലാം ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കും : മന്ത്രി പി പ്രസാദ്

ജൈവ കൃഷിക്കൊപ്പം നാച്ചുറൽ ഫാമിങ്ങും പലയിടത്തും നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് മന്ത്രി പി പ്രസാദ്. 44000 അധികം ഹെക്ടർ സ്ഥലത്ത് ജൈവകൃഷി നടപ്പാക്കിയിട്ടുണ്ട് എന്നും ജൈവമല്ലാത്ത വസ്തുക്കൾ ജൈവമെന്ന പേരിൽ വിൽപ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്തുന്നുണ്ട് എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ALSO READ:‘മഹാഭാരത യുദ്ധത്തിൽ മരിക്കാതെ യുദ്ധം കണ്ട ആൾ ?, പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ?; യു ജി സി നെറ്റ് പരീക്ഷയിലും കാവിവത്കരണം

ജൈവ വളങ്ങളുടെ ഗുണമേന്മ പരിശോധിക്കാനുള്ള ക്രമീകരണങ്ങൾ ഉണ്ടായിട്ടുണ്ട്ജൈവ കർഷകർക്ക് മാതൃക നൽകാൻ പറ്റുന്ന വിധത്തിൽ സംസ്ഥാന സർക്കാരിന് കീഴിൽ ഒരു ഫാം ആലുവയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതേ രീതി മറ്റു ഫാമുകളിലേക്കും വ്യാപിപ്പിക്കാനുള്ള പ്രവർത്തനം നടക്കുകയാണ്.ഈ കൃഷിരീതി വളരെ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നതാണ് .മറ്റ് ഫാമുകൾ കൂടി സുസ്ഥിര ജൈവകൃഷി ഫാമുകൾ ആക്കാൻ ഏർപ്പെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: എം സി റോഡിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾക്ക് പൊതു ബ്രാൻഡ് നെയിം അത്യാവശ്യമാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേരള കോ ബ്രാൻഡ് നൈം നൽകിയത്. വിഷരഹിത ഭക്ഷണം നമ്മുടെ ആവശ്യകതയായി കണക്കാക്കണം.കർഷക സമൂഹത്തോടുകൂടി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.എവിടെയെല്ലാം ആണോ ജൈവകൃഷി ആലോചിക്കുന്നത് അവിടെയെല്ലാം ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News