അഭിമാന നിമിഷം, സ്കൂളിൽ അതിഥിയായി മന്ത്രി; സല്യൂട്ട് നൽകി സ്വീകരിച്ച് മകൻ

മക്കൾ പഠിക്കുന്ന സ്കൂളിലോ കോളേജിലൊക്കെ മാതാപിതാക്കൾ അതിഥിയായി എത്തുക എന്നത് മക്കളെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണ്. തിരിച്ചും അങ്ങനെ തന്നെയാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സന്തോഷകരമായ അവസരമാണ് മന്ത്രി പി പ്രസാദിനും മകൻ ഭഗത് പ്രസാദിനും ലഭിച്ചിരിക്കുന്നത്.

ALSO READ: സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിന് ജില്ലാ, താലൂക്ക് തല ആശുപത്രികളില്‍ മാമോഗ്രാം: മന്ത്രി വീണാ ജോര്‍ജ്

മന്ത്രിയായ അച്ഛൻ അതിഥിയായി വരുന്ന അതേ സ്കൂളിൽ സ്വീകരിച്ചത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്ലറ്റൂൺ കമാണ്ടർ കൂടിയായ മകൻ ഭഗത് പ്രസാദാണ് . തിരുവനന്തപുരം സെൻ്റ്. ജോസഫ് സ്കൂളിൻ്റെ വാർഷികാഘോഷത്തിന് എത്തിയതായിരുന്നു മന്ത്രി പി പ്രസാദ്. മകൻ ഭഗത് ഇതേ സ്കൂളിലെ എസ് പി സി പ്ലാട്ടൂൺ കമാണ്ടർ ആണ്. അതുകൊണ്ട് തന്നെ ഈ ചടങ്ങിലേക്ക് മന്ത്രിയായ തന്റെ അച്ഛനെ സ്വാഗതം ചെയ്യുവാൻ ഭഗതിന് കഴിഞ്ഞു.മന്ത്രി തന്നെയാണ് ഈ സന്തോഷ വിവരം ഫോട്ടോ ഉൾപ്പടെ തന്റെ ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചത്. അഭിമാനനിമിഷം എന്ന ക്യാപ്ഷനോട് കൂടിയാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്.

ALSO READ: ആലപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

മന്ത്രി പി പ്രസാദിന്റെ ഫേസ്ബുക് പോസ്റ്റ്

അഭിമാന നിമിഷം…
തിരുവനന്തപുരം സെൻ്റ്. ജോസഫ് സ്കൂളിൻ്റെ വാർഷികാഘോഷത്തിന് എത്തിയപ്പോൾ സ്വീകരിച്ചത്, SPC പ്ലാട്ടൂൺ കമാണ്ടർ കൂടിയായ മകൻ ഭഗത് പ്രസാദാണ്.

അതേസമയം കേരളാപൊലീസും ഇക്കാര്യം തങ്ങളുടെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി. ‘അച്ഛൻ മന്ത്രിക്ക് ബിഗ് സല്യൂട്ട് ‘ എന്ന തലക്കെട്ടോടു കൂടിയാണ് കേരളാപൊലീസ് ഇക്കാര്യം പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News