കടുത്ത വരൾച്ചമൂലമുള്ള കൃഷിനാശം: ഇടുക്കിയിൽ മന്ത്രി പി പ്രസാദ് സന്ദർശനം നടത്തി

കടുത്ത വരൾച്ചയെത്തുടർന്ന് കൃഷിനാശമുണ്ടായ ഇടുക്കി ജില്ലയിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സന്ദർശനം നടത്തി. വ്യാപക കൃഷി നാശമുണ്ടായ പ്രദേശങ്ങളിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ,കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് മന്ത്രി സന്ദർശനം നടത്തിയത്. വ്യാപകമായ കൃഷിനാശമാണ് ഇടുക്കി ജില്ലയിലുണ്ടായതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.

Also Read: കാസർഗോഡ് കാറഡുക്ക സഹകരണ സംഘം തട്ടിപ്പില്‍ മുസ്ലീം ലീഗ് നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കേന്ദ്രസർക്കാരും കമ്മോഡിറ്റി ബോർഡുകളും ഇക്കാര്യത്തിൽ ഇടപെടുകയും ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും വേണം. അതിന് നിലവിലെ മാനദണ്ഡങ്ങൾ തടസമാകരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടിയന്തര ഇടപെടലുകൾക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം തടസ്സമാവുന്നതിനാൽ ഉദ്യോഗസ്ഥതലത്തിൽ കർഷകർക്ക് ഗുണകരമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കും.

Also Read: കല്യാണത്തിനുപോകുന്ന തിരക്കിൽ ഇളയ കുഞ്ഞിനെ കാറിൽ നിന്നും എടുക്കാൻ മറന്നു, മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴേക്കും കുട്ടി മരിച്ച നിലയിൽ

കുമളി വെള്ളാരംകുന്ന്, വള്ളക്കടവ്, സുവർണ്ണ ഗിരി, കാഞ്ചിയാർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത് .തുടർന്ന് കട്ടപ്പനയിൽ കർഷക സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുമായി കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News