‘കൊച്ചി വാട്ടര്‍ മെട്രോ കേരളത്തിന്റെ വിപ്ലവകരമായ പദ്ധതി’: കൊച്ചി ലോകനിലവാരത്തിലേക്ക് ഉയരുന്നു’: മന്ത്രി പി.രാജീവ്

കൊച്ചി വാട്ടര്‍ മെട്രോ കേരളത്തിന്റെ വിപ്ലകരമായ പദ്ധതിയെന്ന് മന്ത്രി പി. രാജീവ്. കൊച്ചി മെട്രോ നഗരത്തിനെ ആധുനികവത്ക്കരിച്ചുവെങ്കില്‍ പത്ത് ദ്വീപ സമൂഹങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി ലോകത്തിന്റെ നിലവാരത്തിലേക്ക് ഉയരുന്ന ഒരു ഘട്ടം കൂടി കടന്നിരിക്കുകയാണ്. കേരളത്തിനാകെ അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ വാട്ടര്‍ മെട്രോയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ ഇന്ത്യയ്ക്കാകെ മാതൃകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത് കേരളത്തിനാകെ അഭിമാനിക്കാവുന്നതാണ്. ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നായി പലരും പ്രഖ്യാപിച്ചിട്ടുള്ള കേരളം കുറേകൂടി ആകര്‍ഷകമാക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം കാണാന്‍ എത്തുന്നവര്‍ കോവളവും മൂന്നാറും, കുറച്ചു വയനാടും മാത്രം കണ്ടാല്‍ പോരാ, കൊച്ചിയിലെ ദ്വീപ സമൂഹങ്ങളുടെ സൗന്ദര്യം കൂടി ആസ്വദിക്കാനുള്ള സാഹചര്യം അവര്‍ക്ക് ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെ കേരളത്തെ പ്രധാനമന്ത്രി പുകഴ്ത്തി. കേരളത്തിന്റെ വികസന പദ്ധതികള്‍ രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇത് മാതൃകയാക്കാം. ലോകത്തിന് കേരളത്തില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News