‘ജീവിതത്തെ സമരമാക്കി മാറ്റിയ ധൈഷണികതയുടെ ആള്‍രൂപമാണ് ഡോ. എം കുഞ്ഞാമന്‍’: മന്ത്രി പി രാജീവ്

പറയുന്ന വാക്കുകളോട് വല്ലാത്ത ആത്മാര്‍ത്ഥതയുള്ള ആളായിരുന്നു ഡോ കുഞ്ഞാമനെന്ന് മന്ത്രി പി രാജീവ്. ജീവിതത്തെ സമരമാക്കി മാറ്റിയ ധൈഷണികതയുടെ ആള്‍രൂപമാണ് അദ്ദേഹമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കുഞ്ഞാമന്‍ സാറിനെ അടുത്തു പരിചയപ്പെടുന്നത്’ ഞാന്‍ എസ് എഫ്‌ഐ ഭാരവാഹിയായി പ്രവര്‍ത്തിച്ച കാലത്തായിരുന്നു. അന്നാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ച് പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് പ്രഭാത് പഠ്‌നായിക് അദ്ധ്യക്ഷനായി കമ്മീഷനെ നിയോഗിച്ചത്.

Also Read: പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് പൊരുതി മുന്നേറിയ മനുഷ്യൻ, ഡോ. എം കുഞ്ഞാമന്റെ മരണ വാർത്തയിൽ വേദനയും ഞെട്ടലും; മന്ത്രി എം ബി രാജേഷ്

കുഞ്ഞാമന്‍ സാറും അതില്‍ അംഗമായിരുന്നു. തുടര്‍ച്ചയായ സിറ്റിങ്ങുകളും അനൗദ്യോഗിക ആശയവിനിമയങ്ങളുമായി അടുത്തിടപ്പെട്ട നാളുകള്‍. പറയുന്ന വാക്കുകളോട് വല്ലാത്ത ആത്മാര്‍ത്ഥത അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ജീവിതത്തെ സമരമാക്കി മാറ്റിയ ധൈഷണികതയുടെ ആള്‍രൂപത്തിന് ആദരാഞ്ജലികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News