മലയാളിക്കുളള സ്വീകാര്യത നമ്മുടെ മാനവവിഭവശേഷിയുടെ കരുത്ത്: മന്ത്രി പി രാജീവ്

ലോകത്തെവിടെയും മലയാളികള്‍ക്ക് മികച്ച വേതനമുളള ജോലി ലഭിക്കുന്നത് നമ്മുടെ മാനവവിഭവശേഷിയുടെ കരുത്താണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നോര്‍ക്ക റൂട്ട്‌സിന്റെ ജനറിക് പ്രീ-ഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നും വിദേശങ്ങളിലേയ്ക്ക് കുടിയേറിയ പഴയതലമുറയിലെ നഴ്‌സുമാര്‍ സമ്പാദിച്ച സല്‍പ്പേരാണ് മലയാളി നഴ്‌സുമാരെന്ന ബ്രാന്റായി വളര്‍ന്നതിനു പിന്നിലെ കരുത്ത്. ലോകത്തെ പല രാജ്യങ്ങളിലേയും രോഗികള്‍ക്ക് മികച്ച ശുശ്രൂഷകള്‍ ലഭ്യമാക്കാന്‍ കഴിയുന്ന ആശുപത്രികളുടെ കേന്ദ്രമായി കേരളം മാറുകയാണ്. അതിനാല്‍ ഇവിടേയും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും ഉയര്‍ന്ന വേതനം നല്‍കാന്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  മമ്മൂട്ടി വില്ലൻ തന്നെ, ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റും; ഭീതിയും പകയും നിറച്ച് ക്രൂരഭാവങ്ങളിൽ ഭ്രമയുഗത്തിൻ്റെ ടീസർ, ഇക്കൊല്ലവും മമ്മൂക്ക തൂക്കിയെന്ന് പ്രേക്ഷകർ

വിദേശ റിക്രൂട്ട്‌മെന്റിലെ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് റിക്രൂട്ട്‌മെന്റ് കരാറുകള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഈ മാതൃതയാണിപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്നതെന്നും നോര്‍ക്ക റൂട്ട്‌സിനെ അഭിനന്ദിച്ച് അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.

ALSO READ:  ത്രിതല വാഴ സംരക്ഷണം എങ്ങനെ ?

വിദേശ രാജ്യങ്ങളിലേയ്ക്ക് പഠനത്തിനോ, ഉദ്യാഗത്തിനോ പോകുന്നവര്‍ക്കായാണ് നോര്‍ക്ക റൂട്ട്‌സ് കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെ പ്രീ-ഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റ നടപടികളെ പറ്റി വിദ്യാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികളേയും ബോധവല്‍രിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ALSO READ:  ഞങ്ങളെ എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ചു, സിനിമ കണ്ട് സാക്ഷാൽ മമ്മൂക്ക പറഞ്ഞ വാക്കുകൾ സുകൃതം; പങ്കുവെച്ച് വിനയ് ഫോർട്ട്

തിരുവനന്തപുരം ജില്ലയിലെ അഞ്ച് നഴ്‌സിങ് കോളേജുകളില്‍ നിന്നുള്‍പ്പെടെ 320 ഓളം വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ എസ്.പി ഗ്രാന്റ് ഡേയ്‌സില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. ഉദ്ഘാടനചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു.വി.സി, ജോയിന്റ് ഡയറക്ടര്‍ ഓഫ് നഴ്‌സിങ് എഡ്യൂക്കേഷന്‍ ഡോ. സലീന ഷാ, നോര്‍ക്ക റൂട്ട്‌സ് പ്രോജക്ട്‌സ് മാനേജര്‍ സുഷമഭായി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ എംപാനല്‍ഡ് ട്രയിനര്‍മാരായ ജിജോയ് ജോസഫ്, അനസ് അന്‍വര്‍ ബാബു എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News